video
play-sharp-fill

Friday, May 23, 2025
HomeMainവെറ്റിനറി യൂണിവേഴ്‌സിറ്റിയില്‍ ക്ലര്‍ക്ക്; പ്ലസ് ടു ഉള്ളവര്‍ക്ക് അവസരം; പരീക്ഷയില്ലാതെ ജോലി നേടാം; ഉടൻ അപേക്ഷിക്കൂ

വെറ്റിനറി യൂണിവേഴ്‌സിറ്റിയില്‍ ക്ലര്‍ക്ക്; പ്ലസ് ടു ഉള്ളവര്‍ക്ക് അവസരം; പരീക്ഷയില്ലാതെ ജോലി നേടാം; ഉടൻ അപേക്ഷിക്കൂ

Spread the love

കോട്ടയം: കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ക്ലര്‍ക്ക് കം അക്കൗണ്ടന്റ്, ഇന്‍സ്ട്രക്ടര്‍ തസ്തികകളിലായി ജോലി നേടാന്‍ അവസരം.

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി (KVASU) മണ്ണൂത്തിയിലെ കോളജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസില്‍ ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് വിഭാഗത്തിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ മെയ് 14ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി (KVASU) യില്‍ ക്ലര്‍ക്ക് കം അക്കൗണ്ടന്റ്, ഇന്‍സ്ട്രക്ടര്‍ റിക്രൂട്ട്‌മെന്റ്. ആകെ രണ്ട് ഒഴിവുകള്‍. താല്‍ക്കാലിക അടിസ്ഥാനത്തില്‍ കരാര്‍ നിയമനമാണ് നടക്കുക.

ക്ലര്‍ക്ക് കം അക്കൗണ്ടന്റ് = 01 ഒഴിവ്

ഇന്‍സ്ട്രക്ടര്‍ = 01 ഒഴിവ്

യോഗ്യത

ക്ലര്‍ക്ക് കം അക്കൗണ്ടന്റ്

പ്ലസ് ടു വിജയം. കൂടെ ഡിസിഎ, ടൈപ്പിങ് പരിജ്ഞാനം എന്നിവ വേണം. ബികോം/ ബിഎസ്സി/ ബിഎ ഉള്ളവര്‍ക്കും, മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.

ഇന്‍സ്ട്രക്ടര്‍

ബിവിഎസ് സി & എഎച്ച്‌ യോഗ്യത വേണം. അധ്യാപനത്തില്‍ മുന്‍പരിചയം, MVSC/ NET എന്നിവ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ശമ്പളം

ക്ലര്‍ക്ക് കം അക്കൗണ്ടന്റ് = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 755 രൂപ ലഭിക്കും.

ഇന്‍സ്ട്രക്ടര്‍ = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 1600 രൂപ ലഭിക്കും.

ഇന്റര്‍വ്യൂ

രണ്ട് തസ്തികകളിലേക്കുമായി മെയ് 14ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ചുവടെ നല്‍കിയ വിലാസത്തില്‍ എത്തിച്ചേരുക.

സ്ഥലം: സെമിനാര്‍ ഹാള്‍, കോളജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, മണ്ണൂത്തി.

സമയം: മെയ് 14, രാവിലെ 10.00 മണിക്ക്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments