
രാജ്യത്തെ 58 സർക്കാർ/സർക്കാർ അംഗീകൃത സ്വകാര്യ വെറ്ററിനറി കോളേജുകളിലെ ബാച്ച്ലർ ഒഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറി (B.V.Sc. & A.H) കോഴ്സ് ആൾ ഇന്ത്യ ക്വാട്ടാ പ്രവേശനത്തിന് 13 വരെ രജിസ്റ്റർ ചെയ്യാം.
ആദ്യ റൗണ്ട് നടപടിക്രമങ്ങളാണ് നടക്കുന്നത്.ചോയ്സ് ഫില്ലിംഗ്/ചോയ്സ് ലോക്കിംഗ് 13ന് രാത്രി 11.55 വരെ നടത്താം.15ന് അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിക്കും.അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ 15 മുതൽ 21 വരെയുള്ള തീയതികളിൽ ബന്ധപ്പെട്ട കോളേജിലെത്തി പ്രവേശനം നേടണം.വെബ്സൈറ്റ്: https://vci.admissions.nic.in
യോഗ്യത

Whatsapp Group 1 | Whatsapp Group 2 |Telegram Group
നീറ്റ് യു.ജി റാങ്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.പ്ലസ് ടുവിൽ ഇംഗ്ലീഷ്,ഫിസിക്സ്,കെമിസ്ട്രി,ബയോളജി/ബയോടെക്നോളജി വിഷയങ്ങൾക്ക് 50 ശതമാനം എങ്കിലും മാർക്ക് നേടിയിരിക്കണം.പട്ടിക വിഭാഗക്കാർക്ക് 47.5 ശതമാനം മാർക്ക് മതി. 2025 ഡിസംബർ 31ന് 17 വയസ് പൂർത്തിയാകണം.രാജ്യത്താകെ 5100 B.V.Sc. & A.H സീറ്റുകളാണ് ഉള്ളത്.ഇതിന്റ 15 ശതമാനമായ 779 സീറ്റുകളിലേക്കാണ് വെറ്ററിനറി കൗൺസിൽ ഒഫ് ഇന്ത്യ (VCI) ആൾ ഇന്ത്യ ക്വാട്ടാ പ്രവേശനം നടത്തുേക.
ബാക്കി 85 ശതമാനം സീറ്റുകളിൽ അതത് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണർമാരാണ് അഡ്മിഷൻ നടത്തുക.കേരളത്തിൽ കേരള പ്രവേശന പരീക്ഷാ കമ്മിഷണർ (https://cee.kerala.gov.in/) പ്രവേശനം നടത്തും.കേരളത്തിലെ ആദ്യ റൗണ്ട് അലോട്ട്മെന്റ് നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങും.
കേരളത്തിൽ പൂക്കോട്,മണ്ണുത്തി സർവകലാശാലകളിലായി 225 സീറ്റുകളുണ്ട്.ഇതിൽ 34 സീറ്റുകളിലേക്കാണ് ആൾ ഇന്ത്യ ക്വാട്ടാ പ്രവേശനം.
രണ്ടാം റൗണ്ട് 22 മുതൽ
രണ്ടാം റൗണ്ട് കൗൺസിലിംഗ് രജിസ്ട്രേഷൻ, ഫീസടയ്ക്കൽ, ചോയ്സ് ഫില്ലിംഗ്, ചോയ്സ് ലോക്കിംഗ് എന്നിവ 22, 23 തീയതികളിൽ നടക്കും.25ന് അലോട്ട്മെന്റ് ഫലം പ്രഖ്യാപിക്കും.30ന് മുൻപ് അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം.
രണ്ടു റൗണ്ട് അലോട്ട്മെന്റിനു ശേഷം ഒഴിവു വരുന്ന സീറ്റുകളിലേക്ക് 31 മുതൽ നവംബർ 3 വരെ സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടക്കും. നവംബർ 5ന് അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിക്കും.നവംബർ 5 മുതൽ 10 വരെ ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടാം.ആദ്യ റൗണ്ടിൽ രജിസ്റ്റർ ചെയ്യാത്തവർക്കും രണ്ടാം റൗണ്ടിൽ പുതിയ വിദ്യാർത്ഥിയായി രജിസ്റ്റർ ചെയ്യാം.