
അടുക്കളയില്‍ പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്പോഞ്ചുകള്‍ പലപ്പോഴും ഇ കോളി, സാല്‍മൊണെല്ല പോലുള്ള ബാക്ടീരിയകളുടെ ആവാസകേന്ദ്രമാണ്. ടോയ്ലറ്റ് സീറ്റിനേക്കാൾ 200,000 മടങ്ങ് വൃത്തികെട്ടത് എന്ന് ഇവയെക്കുറിച്ച് പറയാറുണ്ട്. ഒരു അടുക്കള സ്പോഞ്ചിൽ ഒരു ചതുരശ്ര ഇഞ്ചിന് 10 ദശലക്ഷം ബാക്ടീരിയകള്‍ ഉണ്ടാകും എന്ന് പറയപ്പെടുന്നു.
നമ്മുടെ അടുക്കളയിലെ ചെറിയ സാധനങ്ങള്‍ പോലും ആരോഗ്യത്തിന് വലിയ സ്വാധീനം ചെലുത്തുന്നവയാണ്.
അടുക്കളയില്‍ പാത്രങ്ങള്‍ കഴുകാന്‍ നമ്മള് പലപ്പോഴും ആശ്രയിക്കുന്നത് സ്റ്റീല്‍ സ്ക്രബറും സ്പോഞ്ചുമാണ്. പക്ഷേ, ഈ ചെറിയ സാധനങ്ങളും ആരോഗ്യത്തെ ബാധിക്കുമെന്നത് നിങ്ങള്‍ക്ക് അറിയുമോ?
സ്റ്റീല്‍ സ്ക്രബര്‍ – ഏകദേശം 2-3 മാസം വരെ ഉപയോഗിക്കാം, പക്ഷേ അലുമിനിയം അല്ലെങ്കില്‍ സ്റ്റീല്‍ പൊടിഞ്ഞ് പോകുന്നത് വളരെ അധികം ശ്രദ്ധിക്കണം. പൊടിഞ്ഞാല് പുതിയത് വാങ്ങുക. സ്റ്റീല്‍ സ്ക്രബര്‍ ഉപയോഗിക്കുമ്പോള്‍ പാത്രങ്ങളിലെ അഴുക്ക് പെട്ടെന്നു പോകുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ നോണ്‍സ്റ്റിക് പാത്രങ്ങളിലും ഗ്ലാസ് പാത്രങ്ങളിലും പോറല്‍ വീഴാന്‍ സാധ്യതയുണ്ട്. ഒന്നോ രണ്ടോ പാത്രങ്ങള്‍ വൃത്തിയാക്കിയാല്‍ തന്നെ പെട്ടെന്ന് സ്റ്റീല്‍ സ്ക്രബറിന്റെ പുതുമ നഷ്ടപ്പെടും. കഴുകുമ്പോള്‍ സൂക്ഷിക്കുകയും വേണം. പാത്രങ്ങളുടെ ഇടയില്‍ ഇവയുടെ കമ്പിയുടെ ഭാഗങ്ങളും കാണാം.
ബ്രഷുകള്‍
സ്പോഞ്ചിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ ബ്രഷുകള്‍ കുറച്ചുകൂടെ നല്ലതാണ്. ഇവ വൃത്തിയാക്കാനും എളുപ്പമാണ്.
സ്പോഞ്ച് – സാധാരണയായി 2-4 ആഴ്ച മാത്രം. കാരണം ഈ സമയം കൊണ്ട് ബാക്ടീരിയ, ഫംഗസ് തുടങ്ങിയ മൂലകങ്ങള്‍ വളരാന്‍ അവസരം കൂടുന്നു. സ്പോഞ്ച് മൂലം രോഗബാധയ്ക്കുള്ള സാധ്യതയും കൂടുതലാണ്.
ശ്രദ്ധിക്കുക
ഉപയോഗിച്ചതിനു ശേഷം നന്നായി വെളളത്തില്‍ കഴുകി ഉണക്കുക.
ദിവസവും പാത്രങ്ങള്‍ കഴുകുന്ന അടുക്കളയാണെങ്കില്‍ ഒരു മാസത്തില്‍ കൂടുതല്‍ ഒരു സ്പോഞ്ച് ഉപയോഗിക്കരുത്.
2-3 ദിവസങ്ങള്‍ക്ക് ഇടയ്ക്ക് വാട്ടര്ബ്ലീച് അല്ലെങ്കില്‍ വെളളം- വിനാഗിരി ഉപയോഗിച്ച് സാനിറ്റൈസ് ചെയ്യാം.
സ്പോഞ്ചുകള്‍ രണ്ട് മിനിറ്റ് നേരം മൈക്രോവേവ് ചെയ്തും ബാക്ടീരിയയെ തുരത്താവുന്നതാണ്. നനഞ്ഞ സ്പോഞ്ചാണ് മൈക്രോവേവ് ചെയ്യാന്‍ വേണ്ടത്. അല്ലെങ്കില്‍ തീപിടിക്കാനുള്ള സാധ്യതയുണ്ടാകും.
പൊടിഞ്ഞു പോയ സ്പോഞ്ച്/സ്ക്രബര്‍ ഉടന്‍ മാറ്റുക.
ഇതിലൂടെ അടുക്കളയില്‍ സുരക്ഷിതവും ശുചിത്വവും ഉറപ്പാക്കുകയും ചെയ്യാം



