
കോട്ടയം: കുട്ടികള്‍ സ്‌ക്കൂള്‍ വിട്ട് വരുമ്പോഴെക്കും ഒരു നാല് മണി പലഹാരം പലര്‍ക്കും തലവേദനയുണ്ടാക്കുന്ന കാര്യമാണ്. എന്നാലിതാ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് സേമിയ അട.
ചേരുവകള്‍
സേമിയ-2കപ്പ്
നെയ്യ്-1 ടീസ്പൂണ്‍
തേങ്ങ-1 കപ്പ്
നേന്ത്രപ്പഴം -1 എണ്ണം
പഞ്ചസാര-ആവശ്യത്തിന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തയ്യാറാക്കുന്ന വിധം
സേമിയം ആദ്യം നെയ്യില്‍ വറുത്ത് എടുക്കുക. തുടര്‍ന്ന് തേങ്ങ ചിരകിയതും പഴവും ഇതിലേക്ക് മുറിച്ചിടാം. പിന്നീട് പഞ്ചസാരയും അല്പം വെള്ളവും തളിച്ച് കൈ കൊണ്ട് നന്നായി യോജിപ്പിക്കുക. എന്നാല്‍ ഉടഞ്ഞ് പോകരുത്. തുടര്‍ന്ന് ഇലയില്‍ വെച്ച് ആവിയില്‍ അട ഉണ്ടാക്കിയെടുക്കാം.




