മുപ്പതിലധികം രുചികളില്‍ വ്യത്യസ്ത തരം ചായകൾ ; വൈറലായി സൗഹൃദത്തില്‍ പിറന്ന മാടായിപ്പാറയിലെ “ചായ്സ് വീല്‍ ബാർ”

Spread the love

കണ്ണൂർ: മുപ്പതിലധികം രുചികളില്‍ ചായവിളമ്പുകയാണ് മാടായിപ്പാറയിലെ ‘ചായ്സ് വീല്‍ ബാർ. ബിരുദപഠനത്തിനിടെ നാലു സുഹൃത്തുക്കള്‍ പങ്കിട്ട ആശയമായിരുന്നു ഇത്.

ചെമ്ബരത്തി,ബട്ടർ സ്‌കോച്ച്‌, തേൻ, ശംഖുപുഷ്പം, ഇന്ത്യൻ മസാല, പൈനാപ്പിള്‍, ലാവണ്ടർ തുടങ്ങി 30ലധികം രുചികളിലാണ് ചായ ഒരുക്കുന്നത്. 20,000 രൂപയാണ് പ്രതിദിനവരുമാനം. 15 മുതല്‍ 50 രൂപ വരെയുള്ള ചായയുണ്ട്.

വടക്കേ മലബാറിന്റെ പ്രത്യേകതയുള്ള കല്ലുമ്മക്കായ നിറച്ചതുള്‍പ്പെടെ പലഹാരങ്ങളും ലഭിക്കും. ഉച്ചയ്‌ക്ക് മൂന്നുമുതല്‍ രാത്രി 12 വരെയാണ് പ്രവർത്തനസമയം. 2025ല്‍ പഠനം പൂർത്തിയാക്കി മാടായി കോളേജില്‍ നിന്നിറങ്ങിയ നിവേദ്, ഷംസീർ, ഷാദ് (ബി.ബി.എ), യാസീൻ (ഹിസ്റ്ററി) എന്നിവരാണ് ഉടമകള്‍. ഓട്ടോറിക്ഷ – പച്ചക്കറിക്കട തൊഴിലാളിയുടെയും നിർമ്മാണ തൊഴിലാളിയുമൊക്കെ മക്കളാണ് നാലുപേരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടയിലെ തൊഴിലാളികളും ഇവരുടെ സുഹൃത്തുക്കളാണ്. കഴിഞ്ഞ മാർച്ചിലാണ് കട തുടങ്ങിയത്. കോളേജ് പ്രിൻസിപ്പല്‍ എം.വി. ജോണിയായിരുന്നു ഉദ്ഘാടകൻ. കാമ്ബസിലെ വിദ്യാർത്ഥികളാണ് കടയ്ക്ക് പേരിട്ടത്.

വഴിത്തിരിവായ നോമ്ബ് തുറക്കല്‍ ചായ, രണ്ടാം വർഷ ബിരുദപഠന കാലത്താണ് വരുമാനം കണ്ടെത്താനുള്ള ആലോചന തുടങ്ങിയത്. നോമ്ബ് തുറന്ന് ചായകുടിച്ചാലോ എന്ന ചോദ്യത്തില്‍ നിന്നാണ് അതിലെ സാദ്ധ്യത അവർ ആഴത്തില്‍ പരിശോധിച്ചത്. അന്നു മുതല്‍ ക്ളാസ് കഴിഞ്ഞയുടൻ വ്യത്യസ്ത രുചികളുള്ള ചായ തേടി കണ്ണൂരിലെ പല ഭാഗത്തും ബൈക്കില്‍ സഞ്ചരിച്ചു. ഡിസൈൻ ചെയ്ത ഉന്തുവണ്ടിയും പഴയ ടയറും ചേർത്തുള്ള അലങ്കാരങ്ങളുടെയടക്കം കടയുടെ ഡിസൈനും ഈ നാല് സുഹൃത്തുക്കളാണ് തയ്യാറാക്കിയത്. നാലു പേരും കടയില്‍ സജീവമാണ്. ഇതിനിടയില്‍ ഉപരിപഠനത്തിനുള്ള ഒരുക്കവും നടക്കുന്നുണ്ട്. പല തരം രുചികളുള്ള ചായയെ തങ്ങളുടെ ബ്രാൻഡാക്കണമെന്നാണ് സംഘത്തിന്റെ ആഗ്രഹം.

ലക്ഷ്യം നേടും വരെ എല്ലാവരും കൂടെ നിന്നതാണ് വിജയത്തിന് കാരണം. മായം കലരാത്തതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തനിമയോടെ ശേഖരിക്കുന്നതുമായ തേയിലയും ഫ്ളേവറുകളുമാണ് ഉപയോഗിക്കുന്നത്.