
സ്വന്തം ലേഖകൻ
തൃശൂര്‍: മോഷ്ടിക്കുന്നത് പുതിയ വീട്ടിലേയ്ക്കാവശ്യമായ സാധനങ്ങള്‍ . തൃശൂര്‍ പറവട്ടാനിയിലെ കുട്ടൂസ് ട്രേഡേഴ്‌സിലാണ് വെറൈറ്റിയായി മോഷ്ടാക്കള്‍ ‘വിരുതു’ പ്രകടിപ്പിച്ചത്.
പുലര്‍ച്ചെ ഒന്നരയോടേയായിരുന്നു മോഷണം. രണ്ട് പേര്‍ കടയിലേയ്ക്ക് ചാടിക്കടക്കുന്നത് മുതല്‍ സാധനങ്ങള്‍ തെരഞ്ഞ് പിടിച്ച് കടത്തുന്നതുള്‍പ്പടെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. കിടക്ക, കട്ടില്‍, ഗ്യാസ് സറ്റൗ, പാത്രങ്ങള്‍ തുടങ്ങി നിലത്ത് വിരിക്കുന്ന മാറ്റ് വരെ മോഷ്ടാക്കള്‍ അടിച്ചുമാറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എണ്‍പതിനായിരം രൂപയോളം വിലവരുന്ന സാധനങ്ങളും, ഒരു മൊബൈല്‍ ഫോണും മേശയിലുണ്ടായിരുന്ന 3000 രൂപയും നഷ്ടപ്പെട്ടതായി കടയുടമ പറഞ്ഞു.
മൂന്നു പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്നാണ് നിഗമനം. മോഷ്ടിച്ച വസ്തുക്കള്‍ പാസഞ്ചര്‍ ഓട്ടോയിലാണ് കടത്തിയത്. കടയുടമയുടെ പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.