play-sharp-fill
നവീൻ ബാബുവിന്റെ മരണം : പിപി ദിവ്യക്ക് നിർണായകം ; മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് വിധി

നവീൻ ബാബുവിന്റെ മരണം : പിപി ദിവ്യക്ക് നിർണായകം ; മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് വിധി

സ്വന്തം ലേഖകൻ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് വിധി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നിസാർ അഹമ്മദാണ് വിധി പറയുക.

ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോ​ഗത്തിലെത്തി വ്യക്തി​ഹത്യ നടത്തിയെന്നും പ്രേരണാക്കുറ്റം നിലനിൽക്കുമെന്നുമാണ് പ്രോസിക്യൂഷൻ വാദം. കഴിഞ്ഞ ദിവസം ഹർജിയിൽ മണിക്കൂറുകളോളം നീണ്ട വാദം അരങ്ങേറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ നാളെ സിപിഎം ജില്ലാ നേതൃ യോ​ഗങ്ങൾ ചേരുന്നുണ്ട്. ദിവ്യക്കെതിരായ സംഘടനാ നടപടി യോ​ഗത്തിൽ ചർച്ചയാകും. നിലവിൽ അവരെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തു നിന്നു മാറ്റിയെങ്കിലും മറ്റ് നടപടികൾ എടുത്തിട്ടില്ല.