video
play-sharp-fill

നീട്ടിവളർത്തിയ മുടിയും പൗരുഷം തുടിക്കുന്ന കണ്ണുകളും പ്രണയിനിക്കു വേണ്ടി എന്തു ത്യാഗവും സഹിക്കുന്ന മനസ്സുമുള്ള വേണു നാഗവള്ളിയുടെ കാൽപ്പനിക കാമുക വേഷങ്ങൾ സ്ത്രീ പ്രേക്ഷകരെയാണ് കൂടുതൽ ആകർഷിച്ചത്.

നീട്ടിവളർത്തിയ മുടിയും പൗരുഷം തുടിക്കുന്ന കണ്ണുകളും പ്രണയിനിക്കു വേണ്ടി എന്തു ത്യാഗവും സഹിക്കുന്ന മനസ്സുമുള്ള വേണു നാഗവള്ളിയുടെ കാൽപ്പനിക കാമുക വേഷങ്ങൾ സ്ത്രീ പ്രേക്ഷകരെയാണ് കൂടുതൽ ആകർഷിച്ചത്.

Spread the love

കോട്ടയം: സംവിധാനം ചെയ്ത
സിനിമകൾ 12,
തിരക്കഥയും സംഭാഷണവും എഴുതിയ ചിത്രങ്ങൾ 20, അഭിനയിച്ച ചിത്രങ്ങൾ 32, പാട്ടുപാടിയ ചിത്രങ്ങൾ 4 ,
ഇങ്ങനെ മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന ഒരു സകലകലാവല്ലഭൻ .
അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളിലും
വിഷാദ കാമുകൻ .
ഇതെല്ലാമായിരുന്നു വേണു നാഗവള്ളി എന്ന കലാകാരൻ .

റേഡിയോ ശ്രോതാക്കൾക്ക് സുപരിചിതനായിരുന്ന നാഗവള്ളി ആർ എസ് കുറുപ്പിന്റെ മകനാണ് വേണുനാഗവള്ളി .
പിതാവിന്റെ പാത പിന്തുടർന്ന് ആകാശവാണിയിൽ അനൗൺസറായി ജീവിതം തുടങ്ങിയ വേണുനാഗവള്ളി “ചോറ്റാനിക്കര അമ്മ ” എന്ന ചിത്രത്തിൽ
ഒരു പാട്ടു പാടി കൊണ്ടാണ് ചലച്ചിത്രവേദിയിൽ പ്രവേശിക്കുന്നത്.
പക്ഷേ പാട്ട് വേണ്ടത്ര ശ്രദ്ധിക്കപെട്ടില്ല.

എന്നാൽ കെ ജി ജോർജ് സംവിധാനം ചെയ്ത “ഉൾക്കടൽ ” എന്ന ചിത്രത്തിലെ നായകവേഷം മലയാളികളുടെ മനസ്സിൽ ഒരു നൊമ്പരമായി ഈ നായകനെ പ്രതിഷ്ഠിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീട്ടിവളർത്തിയ മുടിയും പൗരുഷം തുടിക്കുന്ന കണ്ണുകളും പ്രണയിനിക്കു വേണ്ടി എന്തു ത്യാഗവും സഹിക്കുന്ന മനസ്സുമുള്ള വേണു നാഗവള്ളിയുടെ കാൽപ്പനിക കാമുക വേഷങ്ങൾ സ്ത്രീ പ്രേക്ഷകരെയാണ് കൂടുതൽ ആകർഷിച്ചത്.

1978-ൽ എത്തിയ
“ഈ ഗാനം മറക്കുമോ “എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചു കൊണ്ട് മലയാളത്തിലെ ശക്തനായ തിരക്കഥാകൃത്തുക്കളിൽ ഒരാളായി മാറുകയായിരുന്നു വേണു നാഗവള്ളി .
1986-ൽ പ്രദർശനത്തിനെത്തിയ “സുഖമോ ദേവി ” എന്ന ആത്മകഥാംശമുള്ള ചലച്ചിത്രം സംവിധാനം ചെയ്തു കൊണ്ട് ആ രംഗത്തും അദ്ദേഹം വെന്നിക്കൊടി പാറിച്ചു .

ഒരു വിഷാദ കാമുകന്റെ പ്രതിഛായ ആയിരുന്നുവെങ്കിലും കിലുക്കം പോലെയുള്ള സൂപ്പർ കോമഡി ചിത്രങ്ങളുടെ തിരക്കഥ വേണു നാഗവള്ളിയുടേതായിരുന്നു എന്നു പറഞ്ഞാൽ പലർക്കും വിശ്വാസം വരാറില്ല.

യുവ ഹൃദയങ്ങളുടെ സിനിമയായിരുന്ന “സർവകലാശാല”യും
വേണു നാഗവള്ളിയുടെ സംവിധാനപ്രതിഭയിൽ തൂവൽ ചേർത്ത ചലച്ചിത്രമായിരുന്നു.

“ശരദിന്ദു മലർദീപനാളം നീട്ടി സുരഭിലയാമങ്ങൾ ശ്രുതി മീട്ടി…”,
“എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ പെൺകൊടി ..” . (ഉൾക്കടൽ )

“അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ ..”
(ഒരു കുടക്കീഴിൽ )

” സുഖമോദേവി സുഖമോദേവി ..” “ശ്രീലതികകൾ തളിരണിഞ്ഞു ലയവേ…” ( സുഖമോ ദേവി)

“സൗപർണികാമൃത വീചികൾ പാടും നിന്റെ സഹസ്രനാമങ്ങൾ … ”
(കിഴക്കുണരും പക്ഷി ).

“സുന്ദരി സുന്ദരി ഒന്നൊരുങ്ങി വാ നാളെയാണു താലി മംഗളം …”
( ഏയ് ഓട്ടോ )

“കിലുകിൽ പമ്പരം തിരിയും മാനസം … ” (കിലുക്കം )
തുടങ്ങിയ ശ്രുതിമധുരമായ ഗാനങ്ങളിലെല്ലാം വേണു നാഗവള്ളി എന്ന കലാപ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.

1949 ഏപ്രിൽ 16ന് രാമങ്കരിയിൽ ജനിച്ച വേണു നാഗവള്ളിയുടെ ജന്മവാർഷികദിനമാണിന്ന്.
2010 സെപ്റ്റംബർ 9ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ഈ കലാകാരന്റെ ഓർമ്മകൾ തന്റെ അഭിനയ മികവിലൂടേയും
കഥാരചനകളിലൂടേയും സംവിധാനമികവിലൂടേയുമെല്ലാം എന്നും ഓർമ്മിക്കപ്പെടും .