മാഞ്ഞു വേണുസ്മിതം..! തിരുനക്കര മഹാദേവ ക്ഷേത്രം ഉപദേശക സമിതി ജോ. സെക്രട്ടറിയും നഗരത്തിലെ സാമൂഹിക-സാംസ്‌കാരിക മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്ന വേണു കൈലാസ് നിര്യാതനായി

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കോട്ടയം: തിരുനക്കര ക്ഷേത്ര ഉപദേശക സമിതി ജോയിന്റ് സെക്രട്ടറിയും തിരുനക്കര എന്‍. എസ്. എസ് കരയോഗം കമ്മിറ്റി അംഗവുമായ കൈലാസം വീട്ടില്‍ പരേതരായ എം. പരമേശ്വരന്‍ നായരുടേയും സരസ്വതിയമ്മയുടേയും മകന്‍ വേണു കൈലാസ് (68) അന്തരിച്ചു. ക്ഷേത്ര ഉപദേശക സമിതി മുന്‍ സെക്രട്ടറി ആയിരുന്നു.

കോട്ടയം നഗരത്തിലെ സാമൂഹിക-സാംസ്‌കാരിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന വേണുവിനെ ഒരു ചെറുചിരിയോടെയല്ലാതെ കണ്ടിട്ടുള്ളവര്‍ ചുരുക്കമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസന്നകുമാരി , ശശികുമാരി എന്നിവര്‍ സഹോദരിമാരാണ്. തിരുനക്കര ക്ഷേത്രോപദേശക സമിതി ജോയിന്റ് സെക്രട്ടറി, തിരുനക്കര എന്‍.എസ്. എസ് കരയോഗ ഭരണസമിതി അംഗം, ഗോവിന്ദം അക്ഷയ ശ്രീ പ്രസിഡന്റ്, ഹിന്ദു ഐക്യവേദി മുന്‍സിപ്പല്‍ സമിതി സെക്രട്ടറി, തിരുനക്കര ക്കുന്ന് റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

പൊതു ദര്‍ശനം തിരുനക്കര എന്‍. എസ്. എസ് കരയോഗ ഹാളില്‍. സംസ്‌കാരം നാളെ (14/11/2022) ഉച്ചക്ക് 2 മണിക്ക് മുട്ടമ്പലം എന്‍. എസ്. എസ്. എസ് ശ്മശാനത്തില്‍