കെഎസ്‌യു പ്രതിഷേധത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മന്ത്രി വീണാ ജോർജിനൊപ്പം സെൽഫി; ചിത്രം പ്രചരിച്ചതിന് പിന്നാലെ വിമർശനം; ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടി

Spread the love

കണ്ണൂർ: റെയില്‍വേ സ്റ്റേഷനില്‍ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തില്‍ ക്ഷതമേറ്റ് ചികിത്സയിലിരിക്കുന്ന മന്ത്രി വീണാ ജോർജിനൊപ്പം ആരോഗ്യപ്രവർത്തകർ സെല്‍ഫിയെടുത്തതില്‍ വിമർശനം.

video
play-sharp-fill

ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ മന്ത്രിയുടെ ഓഫിസ് മെഡിക്കല്‍ കോളേജ് അധികൃതരോട് വിശദീകരണം തേടിയിരിക്കുകയാണ്. ആശുപത്രി സൂപ്രണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്കെതിരെ നടപടി ഉണ്ടാകാനാണ് സാദ്ധ്യത.

ഇന്നലെയാണ് ചില ആരോഗ്യപ്രവർത്തകർ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) മന്ത്രിയോടൊപ്പം സെല്‍ഫിയെടുത്തത്. വീണാ ജോർജിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ വൻ വിമർശനങ്ങളാണ് ഉയരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രി ആശുപത്രിയില്‍ സുഖ ചികിത്സയിലായിരുന്നു, ക്ഷതം സംഭവിച്ചെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന തരത്തിലാണ് വിമർശനങ്ങളുയരുന്നത്.

സംഭവത്തില്‍ മന്ത്രിയോടൊപ്പം സെല്‍ഫിയെടുത്ത ആരോഗ്യപ്രവർത്തകയായ സ്‌മിത പി സി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. മന്ത്രിയോടുള്ള അടുപ്പം കാരണമാണ് സെല്‍ഫിയെടുത്തതെന്നും നാടകം കളിച്ചെന്ന പ്രചാരണം മനുഷ്യത്വം ഇല്ലായ്മയാണെന്നും അവർ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.