
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ചികിത്സ പിഴവുകളില്‍ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയത് 43 തവണ. ചികിത്സ പിഴവ് പരാതികള്‍ വർദ്ധിക്കുമ്പോഴും, ലഭിച്ച ആകെ പരാതികളുടെ കണക്കും, സ്വീകരിച്ച നടപടികളും സൂക്ഷിട്ടില്ലെന്ന് ആരോഗ്യവകുപ്പ് സമ്മതിച്ചു.
2021 ജൂണ്‍ 1 2025 നവംബർ 30 വരെ വീണ ജോർജ്ജ് റിപ്പോർട്ട് തേടിയത് 43 തവണ. ഇക്കാലയളവില്‍ ഡിഎച്ച്എസില്‍ ലഭിച്ചത് 19 ചികിത്സാ പിഴവ് പരാതികള്‍ റിപ്പോർട്ട് കിട്ടിയത് 10 എണ്ണത്തില്‍ മാത്രമാണ്. നാലര വർഷത്തിനിടെ മെഡിക്കല്‍ കോളെജുകളിലെ ചികിത്സ പിഴവ് പരാതികളില്‍ ഡിഎംഇയില്‍ കിട്ടിയത് 25 പ്രധാന പരാതികള്‍. 24 പരാതികളില്‍ റിപ്പോർട്ട് തേടി. 23 റിപ്പോർട്ടുകള്‍ സമർപ്പിച്ചു. 37 ആരോഗ്യപ്രവർത്തകർക്കെതിരെ നടപടിയെടുത്തെന്നാണ് ഡിഎച്ച്എസിന്റെ കണക്ക്.
ചികിത്സ പിഴവ് പരാതികളില്‍ എത്ര പേർക്ക് തുടർചികിത്സയ്ക്കുള്ള നടപടികള്‍ സ്വീകരിച്ചെന്നതിനുള്ള കണക്ക് ആരോഗ്യവകുപ്പിനില്ല. എത്ര പേർക്ക് സഹായധനം നല്‍കിയെന്നും കണക്കില്ല. ഈ കാലയളവിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സ കിട്ടാതെ ഹൃദ്രോഗിയും എസ്എടിയില്‍ അണുബാധയെ തുടർന്ന് യുവതിയും മരിച്ചത്. ജനറല്‍ യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയർ കുടുങ്ങിയത്. ഇതിലൊന്നും ഒരു നടപടിയുമുണ്ടായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോഗ്യമന്ത്രിയുടെ പ്രധാന ജോലി റിപ്പോർട്ട് തേടല്‍ മാത്രമെന്നാണ് പ്രതിപക്ഷ വിമർശനം. എന്ത് പരാതി ഉയർന്നാലും വീണ ജോർജ്ജിനറെ ആദ്യ നടപടി റിപ്പോർട്ട് ആവശ്യപ്പെടല്‍ ഒരു സംഭവം ഉണ്ടായാല്‍ സ്വീകരിക്കുന്ന ആദ്യ നടപടിയാണെങ്കിലും റിപ്പോർട്ട് തേടലിനപ്പുറം സിസ്റ്റം നന്നാക്കാൻ ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.



