തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ മക്കൾക്ക് വിഷം നൽകി അമ്മ ജീവനൊടുക്കി; മക്കൾ ഗുരുതരാവസ്ഥയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ മക്കൾക്ക് വിഷം നൽകിയ ശേഷം അമ്മ ജീവനൊടുക്കി. മൂന്നു മക്കളും ഗുരുതരാവസ്ഥയിൽ.

വെഞ്ഞാറമൂട് കുന്നുമുകൾ തടത്തരികത്തു വീട്ടിൽ ശ്രീജ (26) ആണ് മരിച്ചത്. മക്കളായ ജ്യോതിക (9), ജ്യോതി (7), അഭിനവ് (മൂന്നര) എന്നിവരെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ശ്രീജ കുട്ടികളുമായി അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്.

വെഞ്ഞാറമൂട്ടിലെ ഒരു വസ്ത്ര ശാലയിലെ ജീവനക്കാരിയാണ് ശ്രീജ. ഇന്നലെ ജോലി കഴിഞ്ഞ് മക്കൾക്ക് ബിരിയാണിയും ശീതളപാനീയങ്ങളുമായി എത്തി. അതിൽ വിഷം കലർത്തി മക്കൾക്ക് കൊടുക്കുകയായിരുന്നു.

ശാരീരിക അസ്വസ്ഥകൾ ഉണ്ടായതോടെ ശ്രീജയുടെ അമ്മയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

അപ്പോഴാണ് എലിവിഷം കഴിച്ച കാര്യം ശ്രീജ പറയുന്നത്. മക്കൾക്കും വിഷം നൽകിയതായി വെളിപ്പെടുത്തി. നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.

ഭർത്താവു ബിജു പൂനയിൽ ടയറ് കടയിലെ ജീവനക്കാരനാണ്. ഇയാൾ കുടുംബവുമായി പിണങ്ങി കഴിയുകയാണ്.

മെഡിക്കൽ കോളേജിൽ വെച്ചാണ് ശ്രീജയുടെ മരണം സംഭവിച്ചത്. കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്.