
സ്വന്തം ലേഖകൻ
തിരുവനന്തപുരം : വെഞ്ഞാറമൂട് അഭിമാനിക്കുന്നു നിങ്ങളെ ഓർത്ത്. ആരും അറച്ച് നിൽക്കുന്ന ഈ കാലഘട്ടത്തിൽ ആരും അടുക്കാതിരുന്നപ്പോൾ മരിച്ച് മരവിച്ച് അഞ്ചു ദിവസം പഴക്കമുള്ള ജീർണിച്ച മൃതദേഹം മരത്തിൽ നിന്നും താഴെയിറക്കി പൊലീസ് ഉദ്യോഗസ്ഥൻ.
പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ചുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. വെഞ്ഞാറമൂട് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീകുമാറിനെയും സിപിഒ ഷിബുവിന്റേയും പ്രവൃത്തി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒട്ടേറേ പേരാണ് പങ്കുവയ്ക്കുന്നത്

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാവിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
വെഞ്ഞാറമൂട് അഭിമാനിക്കുന്നു നിങ്ങളെ ഓർത്ത്.ആരും അറച്ച് നിൽക്കുന്ന ഈ കാലഘട്ടത്തിൽ മരിച്ച് മരവിച്ച് 5 ദിവസം പഴക്കമുള്ള മൃതശരീരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ട് പോകാനും, തൂങ്ങി നിന്ന ശരീരം അറുത്ത് മാറ്റിയതും വെഞ്ഞാറമൂട് പൊലീസ് സബ് ഇൻസ്പെക്ടർ ശ്രീകുമാർ സാറും, സിപിഒ ഷിബു സാറും.
വെഞ്ഞാറമൂട് പന്തപ്ലാവികോണം സുരേഷ് തൂങ്ങി മരിച്ചത് 5 ദിവസങ്ങൾക്കു മുൻപ്. സംഭവം അറിഞ്ഞ് വെഞ്ഞാറമൂട് പോലീസ് സ്ഥലത്ത് എത്തിയപ്പോൾ കാണികൾ മാത്രം.
സഹായിക്കാൻ ഒരുപാട് പേരെ വിളിച്ചു.മരിച്ച് 5 ദിവസം ആയത് കൊണ്ടും, പുഴുവരിച്ചത് കൊണ്ടും, അസഹ്യമായ ദുർഗന്ധമായത് കൊണ്ടും ആരും തന്നെ മൃത ശരീരത്തിന് അടുത്ത് വന്നില്ല. അവസാനം എസ്ഐ തന്നെ മുൻകൈ എടുത്തു.
ഷിബു സാറിനോടും, എന്നോടും പറഞ്ഞു ഞാൻ മരത്തിനു മുകളിൽ കയറി കയർ അറുത്തു മാറ്റം നിങ്ങൾ പിടിക്കുമോ എന്ന്. ഞങ്ങൾ ഏറ്റു. ഉടൻ തന്നെ സാർ മരത്തിൽ കയറി കയർ അറുത്തു. മൃതശരീരം താഴെ ഇറക്കിയപ്പോൾ അടുത്ത് നിന്ന് കാണികൾ ആയവർ കൂടി അപ്രതീക്ഷിതമായി.
ഞങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി വാർഡ് മെമ്പർ പ്രീത അവരുടെ ഭർത്താവിനെ വിളിച്ചു വരുത്തി ഞങ്ങളെ സഹായിക്കാൻ.ശരീരം വാഹനത്തിൽ കയറ്റി പുറപ്പെടാൻ തുടങ്ങിയപ്പോൾ ആണ്.
അടുത്ത നിമിഷം വെഞ്ഞാറമൂട് പൊലീസ് വാഹനം അപകടത്തിൽ പെട്ട വിവരം അറിഞ്ഞത്. എസ്.ഐ സാറിനെ തിരിച്ചു വിളിച്ചു കൊണ്ട് പോകാൻ വന്ന പോലീസ് ജീപ്പ് വരുന്ന വഴി നിയന്ത്രണം തെറ്റി മറിഞ്ഞത്.ഗ്രെഡ് എസ്ഐ രാജേന്ദ്രൻ സാറിന്റെ കൈക്ക് പരിക്ക് പറ്റി..
അവിടെയും ശ്രീകുമാർ സാർ മാറി നിന്നില്ല. വഴിയിൽ വന്ന ഒരു ബൊളോറ ജീപ്പ് കൈകാണിച്ച് നിർത്തി, രാജേന്ദ്രൻ സാറിനെയും കൊണ്ട് നേരെ തിരുവനന്തപുരം എസ്പി ഫോർട്ട് ആശുപത്രിയിൽ. സാർ നിങ്ങളെ പോലുള്ള പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന പ്രചോദനം വളരെ വിലപ്പെട്ടതാണ്. അഭിമാനിക്കുന്നു നിങ്ങളെ പോലുള്ള ഉദ്യോഗസ്ഥരെ ഓർത്ത്..
ജലീൽ സാഷ
care and cure ആംബുലൻസ്, മൊബൈൽ മോർച്ചറി യൂണിറ്റ്.
വെഞ്ഞാറമൂട്, കിളിമാനൂർ.



