
സ്വന്തം ലേഖിക
വെഞ്ഞാറമൂട് : സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് പുരയിടത്തിലേക്ക് ഇടിച്ചിറങ്ങിയുണ്ടായ അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. അദീന(23), സന്ദീപ് (23), ഗോകുല്‍ (27), സരസ്വതി (73), സന്ധ്യ (40), വൈഷ്ണവി (10), ജനി (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് തകര്‍ന്ന് ബസിന് മുകളിലേക്ക് വീണെങ്കിലും വൈദ്യുതി ബന്ധം അറ്റുപോയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഞായറാഴ്ച വൈകിട്ട് ആറിന് വെഞ്ഞാറമൂട്-ആറ്റിങ്ങല്‍ റോഡില്‍ മുക്കുന്നൂരില്‍ വച്ചായിരുന്നു അപകടം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെഞ്ഞാറമൂട്ടില്‍നിന്ന് ആറ്റിങ്ങലിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചശേഷം റോഡില്‍നിന്ന് 10 അടി താഴ്ചയിലുള്ള പുരയിടത്തിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. വെഞ്ഞാറമൂട് പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.