വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ‘കാലം പറഞ്ഞ കഥ’ സിനിമാ വിവാദം; വാദം ആവര്‍ത്തിച്ച്‌ അഫാന്റെ പിതാവ്; സിനിമ വിചാരണയെ സ്വാധീനിക്കില്ലെന്ന് സെൻസര്‍ ബോര്‍ഡ് അഭിഭാഷക

Spread the love

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധമുണ്ടെന്ന് പ്രതിയുടെ പിതാവ് ആരോപിച്ച “കാലം പറഞ്ഞ കഥ” സിനിമയുടെ റിലീസ് തടയണമെന്ന ആവശ്യത്തില്‍ പ്രതി അഫാൻ്റെ പിതാവിൻ്റെ വാദങ്ങള്‍ തള്ളി സെൻസർ ബോർഡ് അഭിഭാഷക. നിയമവിദഗ്ധ എന്ന നിലയില്‍ സിനിമ കണ്ടുവെന്ന് അഭിഭാഷക വ്യക്തമാക്കി.

video
play-sharp-fill

വെഞ്ഞാറമൂട് കൂട്ടക്കൊല സിനിമക്ക് പ്രചോദനമായിട്ടുണ്ടാകാമെന്നും എന്നാല്‍ വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ലെന്നും സെൻസർ ബോർഡ് അഭിഭാഷക വിശദമാക്കി. കക്ഷികളുടെ പേര്, സാഹചര്യങ്ങള്‍, കൊലപാതക രീതി എല്ലാം വ്യത്യസ്തമാണ്. ലഹരിക്കും ഓണ്‍ലൈൻ ചൂതാട്ടത്തിനുമെതിരായ സന്ദേശമാണ് സിനിമയെന്നാണ് മനസിലാക്കുന്നതെന്നും സെൻസർ ബോർഡ് അഭിഭാഷക പറഞ്ഞു.

എന്നാല്‍ സിനിമ അപകീർത്തികരമെന്ന് ആവർത്തിക്കുകയാണ് പ്രതി അഫാന്റെ പിതാവ്. ഹർജി അടുത്ത ആഴ്ച പരിഗണിക്കാൻ മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group