‘സിനിമയെ കലയായി കണ്ടാല്‍ പോരേ? ‘കാലം പറഞ്ഞ കഥ’ വെഞ്ഞാറമൂട് കൂട്ടക്കൊല ആസ്പദമാക്കിയുള്ള സിനിമയെന്ന ആരോപണം തെറ്റ്; റിലീസ് തീയതിയിൽ മാറ്റമില്ല; ഹൈക്കോടതി

Spread the love

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല ആസ്പദമാക്കി നിർമിച്ച സിനിമയെന്ന് ആരോപണമുയർന്ന ‘കാലം പറഞ്ഞ കഥ’ സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ടാണ് പ്രതിയുടെ പിതാവ് ഹൈക്കോടതിയില്‍ ഹർജി നൽകിയിരുന്നു. എന്നാൽ സിനിമയുടെ റിലീസ് തടയില്ലെന്ന് കോടതി അറിയിച്ചു.

video
play-sharp-fill

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ വിചാരണ ഇതുവരെ പൂർത്തിയായിട്ടില്ലെന്നും, വിചാരണയ്ക്ക് മുമ്പ് സിനിമ റിലീസ് ചെയ്യുന്നത് കേസിന്റെ നടപടികളെ ബാധിക്കുമെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ‘സിനിമയെ കലയായി കണ്ടാല്‍ പോരേ?’ എന്നാണ് കോടതിയുടെ ചോദ്യം.

സിനിമ എങ്ങനെ കേസ് അന്വേഷണത്തെയും വിചാരണയെയും ബാധിക്കുമെന്നും കോടതി ചോദിച്ചു. വെഞ്ഞാറമൂട് കൂട്ടകൊല ആസ്പദമാക്കിയ സിനിമയെന്ന ആരോപണത്തിന് എന്താണ് തെളിവെന്നും കോടതി ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹർജിയില്‍ സെൻസർ ബോർഡ് അടക്കമുള്ള എതിർകക്ഷികളോട് ഹൈക്കോടതി വിശദീകരണം തേടിയിരിക്കുകയാണ്. പ്രസാദ് നൂറനാട് സംവിധാനം ചെയ്ത് കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി കഥയെഴുതി നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി ആറിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവിക്ക് പുറമേ പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.