മകനൊപ്പം നബിദിന പരിപാടി കാണാൻ പോകുന്നതിനിടെ അപകടം ; ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

Spread the love

മലപ്പുറം : വേങ്ങരയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.

വേങ്ങര അമ്പലപുറായ കാവുങ്ങൽ പള്ളിക്ക് സമീപം താമസിക്കുന്ന പാലേരി മുഹമ്മദ് കുട്ടി ബഖാവിയുടെ മകൻ അബ്ദുൽ ജലീലാണ് മരിച്ചത്.

കഴിഞ്ഞദിവസം രാത്രി 10 മണിക്ക് വേങ്ങര ഗാന്ധിദാസ് പടിക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്.  വാഹനം നിർത്തിയിട്ട് എസ്ബിഐ ബാങ്കിന് പിന്നിലുള്ള മദ്രസയിലേക്ക് നബിദിന പരിപാടി കാണാൻ മകനുമായി പോകുമ്പോഴാണ് സംഭവം, അമിതവേഗതയിലെത്തിയ ബൈക്ക് അബ്ദുൽ ജലീലിനെ പിടിക്കുകയായിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.