
കോഴിക്കോട് : വെങ്ങളത്ത് ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി അപകടം. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു.
കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുയായിരുന്ന പാലക്കാടൻ എന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം.
അമിത വേഗതയിലെത്തിയ ബസിന്റെ നിയന്ത്രണം നഷ്ടമായതോടെ വെങ്ങളം പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരുമീറ്ററോളം കൈവരിയിലേക്ക് ഇടിച്ചുനില്‍ക്കുന്ന തരത്തിലായിരുന്നു ബസ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ഉള്‍പ്പടെയുള്ള വിവിധ ആശുപത്രികളിലേക്ക് മാറ്റി.