വൈക്കത്ത്‌ വേനൽ തുമ്പി കലാജാഥയ്ക്ക് തുടക്കമായി: ജാഥയുടെ പര്യടനം സി പി ഐ എം ഏരിയ സെക്രട്ടറി പി ശശിധരൻ ഫ്ലാഗ് ഓഫ് ചെയ്തു; ഞായറാഴ്ച ചാലപ്പറമ്പിൽ സമാപനം.

Spread the love

വൈക്കം :
ബാലസംഘം വൈക്കം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വേനൽതുമ്പി കലാജാഥയുടെ പര്യടനം ആരംഭിച്ചു. അഞ്ച് ദിവസങ്ങളിലായി ടി വി പുരം മൂത്തേടത്തുകാവ് എസ് എൻ എൽ പി സ്കൂളിൽ നടന്ന പരിശീലനം പൂർത്തിയാക്കിയതോടെയാണ് ബാലസംഘം കൂട്ടുകാർ കലാജാഥക്കായി ഒരുങ്ങിയത്. ജാഥയുടെ പര്യടനം സി പി ഐ എം ഏരിയ സെക്രട്ടറി പി ശശിധരൻ ഫ്ലാഗ് ഓഫ് ചെയ്തു.

video
play-sharp-fill

വെള്ളിയാഴ്ച രാവിലെ പത്തിന് വെച്ചൂർ നഗരിന്നയിൽ നിന്നും ആരംഭിച്ച കലാജാഥ പര്യടനം അച്ചിനകം, ഇടയാഴം, തോട്ടപ്പള്ളി, പുന്നപ്പൊഴി എന്നീ കേന്ദ്രങ്ങളിൽ കലാജാഥ അവതരിപ്പിച്ചു.

ബാലസംഘം കൂട്ടുകാരായ ശ്രതിക് സജയ് , ശങ്കരി സന്തോഷ്, അഭിന അജി, ശ്രാവൺ ബൈജു, ഫിദ ഫാത്തിമ, ജില്ലാ ജോയിന്റ് കൺവീനർ പി രമേശൻ, ഏരിയ കൺവീനർ എ പി നന്ദകുമാർ,രക്ഷാധികാരികളായ കെ കെ ശശികുമാർ, ടി ടി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം ദിവസമായ ശനിയാഴ്ച ,3.00ന് വാക്കേത്തറ, 4.30 ന് കണിച്ചേരി,6.00 ന് നെല്ലിമരചുവട് (വൈക്കം ടൗൺ) എന്നീ കേന്ദ്രങ്ങളിൽ കലാജാഥ അവതരിപ്പിക്കും.

ഞായറാഴ്ച 10.00 ന് അക്കരപ്പാടം, 12.00 ന് ഇരുമ്പുഴിക്കര, 3.00ന് പുത്തൻപാലം, 4.30
വൈക്കപ്രയാർ, 6.00 ന്
ചാലപ്പറമ്പ് (സമാപനം). എന്നിങ്ങനെയാണ് കലാജാഥയുടെ പര്യടനം ക്രമീകരിച്ചിരിക്കുന്നത്.

.