video
play-sharp-fill

എറണാകുളം നോര്‍ത് റെയില്‍വേ സ്‌റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെ വേണാട് എക്‌സ്പ്രസിന്റെ എഞ്ചിനും ബോഗിയും തമ്മില്‍ വേര്‍പെട്ടു

എറണാകുളം നോര്‍ത് റെയില്‍വേ സ്‌റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെ വേണാട് എക്‌സ്പ്രസിന്റെ എഞ്ചിനും ബോഗിയും തമ്മില്‍ വേര്‍പെട്ടു

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: എറണാകുളം നോര്‍ത് റെയില്‍വെ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെ വേണാട് എക്സ്പ്രസിന്റെ എഞ്ചിന്‍ വേര്‍പെട്ടു. തീവണ്ടിയുടെ വേഗത കുറവായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

ഓടിക്കൊണ്ടിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എഞ്ചിനും ബോഗിയും തമ്മില്‍ വീണ്ടും ഘടിപ്പിച്ച ശേഷം ട്രെയിന്‍ യാത്ര തുടരുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് 45 മിനുടോളം വൈകിയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. റെയില്‍വെ ജീവനക്കാര്‍ ഉടന്‍ സംഭവസ്ഥലത്ത് എത്തി. രാവിലെ തിരുവനന്തപുരത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group