
കോട്ടയം: ഇരട്ടപ്പാത കമ്മീഷന്‍ ചെയ്‌തു മാസങ്ങള്‍ കഴിഞ്ഞിട്ടും ജനകീയ ട്രെയിനായ വേണാട് എക്‌സ്‌പ്രസിന്റെ വൈകിയോട്ടം തുടരുന്നു.
ഇരട്ടപ്പാത പൂര്‍ത്തിയാകുന്നതോടെ ട്രെയിനുകളെല്ലാം സമയക്രമം പാലിക്കുമെന്ന പ്രതീക്ഷയാണ് ഇതോടെ ഇല്ലാതായത്.
രാവിലെ ഷൊര്‍ണൂരിലേക്കുള്ള യാത്രയിലാണ് ട്രെയിന്‍ സ്‌ഥിരമായി വൈകുന്നത്. സ്‌ഥിരമായി എറണാകുളത്തു വൈകിയെത്തുന്നതിനാല്‍ സ്‌ഥിരം യാത്രക്കാര്‍ പോലും ബദല്‍ മാര്‍ഗം അന്വേഷിക്കുകയാണ്.
തിരുവനന്തപുരത്തു നിന്നു വലിയ സമയവ്യത്യാസമില്ലാതെ ഓടിയെത്തുമെങ്കിലും എറണാകുളം ജങ്‌ഷന്‍ ഔട്ടറില്‍ പിടിച്ചിടുന്നതാണ് സ്‌ഥിരം യാത്രക്കാരെ വലയ്‌ക്കുന്നത്. പല ദിവസങ്ങളിലും അരമണിക്കൂറോളം ഇവിടെ ട്രെയിന്‍ പിടിച്ചിടുന്നതു പതിവാണെന്നു യാത്രക്കാര്‍ പറയുന്നു.
പാത ഇരട്ടിപ്പിച്ചതോടെ കോട്ടയം അടക്കമുള്ള സ്‌റ്റേഷനുകളിലേക്കു സമയക്രമത്തിനു മുമ്ബോ, നിശ്‌ചിത സമയത്തോ ട്രെയിന്‍ എത്താറുണ്ട്. എന്നാല്‍, ഈ സമയലാഭം പിന്നീട് നഷ്‌ടമാകുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം മുതലുള്ള ജില്ലകളില്‍ നിന്നു എറണാകുളം ഭാഗത്തേയ്‌ക്ക് ഓഫീസ് ജോലികള്‍ക്ക് പോകുന്നവര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് വേണാടിനെയാണ്.
രാവിലെ 9.30നു എറണാകുളം ഔട്ടറിലെത്തുന്ന ട്രെയിനിനു ചില ദിവസങ്ങളില്‍ 10.10നുള്ള മംഗള എക്‌സ്‌പ്രസ് കടന്നു പോയതിനു ശേഷമാണ് സ്‌റ്റേഷനിലേക്കുള്ള സിഗ്നല്‍ നല്‍കുന്നത്.
തുടര്‍ച്ചയായി പിടിച്ചിടുന്നതിനാല്‍ തൃപ്പൂണിത്തുറയില്‍ ഇറങ്ങി ബസില്‍ ഓഫീസുകളിലേക്കു പോകുന്നവരുമുണ്ട്. ഔട്ടറില്‍ പിടിച്ചിടുമ്ബോള്‍, സ്‌കൂള്‍, ഓഫീസ് സമയം പാലിക്കാന്‍ സ്‌ത്രീകളും കുട്ടികളുമടക്കം ട്രെയിനില്‍ നിന്നിറങ്ങി ട്രാക്കുകളിലൂടെ നടന്നു പോകുന്നതു പതിവാണ്. നൂറിലേറെ യാത്രക്കാര്‍ ഇത്തരത്തില്‍ സ്‌ഥിരമായി ട്രാക്കിലൂടെ സഞ്ചരിക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്.
അനുവദിച്ചിരിക്കുന്ന സമയം പത്തായതിനാല്‍ ഇതിനു മുമ്ബ് പുറപ്പെടുന്ന ട്രെയിനുകള്‍ക്കു സിഗ്നല്‍ നല്‍കായാനാണ് വേണാട് പിടിച്ചിടുന്നതെന്നാണ് റെയില്‍വേയുടെ വാദം.എന്നാല്‍, ചരക്കുവണ്ടികള്‍ക്കു വേണ്ടി പോലും വേണാട് പിടിച്ചിടാറുണ്ടെന്നും എറണാകുളം ജങ്‌ഷന്‍ ഒഴിവാക്കി വേണാട് കടത്തിവിടാനുള്ള ഗൂഢനീക്കമാണ് പിന്നില്ലെന്നും യാത്രക്കാര്‍ ആരോപിക്കുന്നു.