
തിരുവനന്തപുരം : വെമ്പായം ചാത്തമ്പാട്ട് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രിന് ദാരുണാന്ത്യം, ഗുരുതരമായി പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി റഹീം (45) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ നസീഹയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. നസീഹയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
കുടുംബ വീട്ടിലേക്ക് വരികയായിരുന്നു ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ പോത്തൻകോട് -വെമ്പായം റോഡിൽ കൊഞ്ചിറ ചാത്തമ്പാട്ട് വച്ച് ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിൽ ലോറിക്കടിയിലേക്ക് വീണ് റഹീം സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നസീഹയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.