തിരുവനന്തപുരം വെമ്പായത്ത് നിയന്ത്രണം നഷ്ടപ്പെട്ട കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം ; ഒരാൾ മരിച്ചു

Spread the love

തിരുവനന്തപുരം: വെമ്പായം കൊപ്പത്ത് നിയന്ത്രണം തെറ്റിയ കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രൻ (56) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.

video
play-sharp-fill

അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. നിയന്ത്രണം നഷ്ടമായ ബസ് റോഡരികിലെ കടയിലേക്ക് വേഗത്തിൽ ഇരച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് മേഖലയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അപകടത്തിന്‍റെ വിശദാംശങ്ങൾ പുറത്തുവരുന്നതേയുള്ളു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group