
വേമ്പനാട്ട് കായലും കുട്ടനാടിന്റെ ഭാവിയും എന്ന വിഷയത്തിൽ സംവാദം: കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ മേയ് 5 – ന്: സംഘടിപ്പിക്കുന്നത് ട്രാവൻകൂർ മാനേജ്മെൻ്റ് അസോസിയേഷൻ
കോട്ടയം :
കേരളത്തിന്റെ തണ്ണീർത്തട ആവാസവ്യവസ്ഥയുടെ ഹൃദയമായ വേമ്പനാട് കായലിന്റെയും കുട്ടനാടിൻ്റെയും പാരിസ്ഥിതിക പുനരുദ്ധരണവുമായി ബന്ധപ്പെട്ട് ട്രാവൻകൂർ മാനേജ്മെൻ്റ്
അസോസിയേഷൻ(ട്രാമ)ഒരു വിദഗ്‌ധ സംവാദ സദസ്സ് സംഘടിപ്പിക്കുന്നു. 2025 മെയ് 5 ന് ഉച്ചയ്ക്ക് 2.30 ന് കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിലാണ് പരിപാടി നടക്കുന്നത്. പ്രസ്‌തുത പരിപാടിയുടെ ഉദ്ഘാടനം കോട്ടയം എം.പിഅഡ്വ.ഫ്രാൻസിസ് ജോർജ്ജ് നിർവ്വഹിക്കും.
കാലാവസ്ഥാ മാറ്റം ഈ പ്രദേശത്ത് സൃഷ്‌ടിക്കുന്ന വെല്ലുവിളികൾ, കർഷകരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള സുസ്ഥിര കൃഷി രീതികൾ,പരിസ്ഥിതി സൗഹൃദ ടൂറിസം വികസനത്തിനുള്ള സാധ്യതകൾ,
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായൽ പരിസ്ഥിതിയുടെ സംരക്ഷണവും മത്സ്യമേഖലയുടെ വളർച്ചയും എന്നീ നാല് സുപ്രധാന വിഷ യങ്ങളെ കേന്ദ്രീകരിച്ചായിരിക്കും സംവാദം. സംവാദത്തിനുശേഷം വിദഗ്‌ധ രുടെ
മറുപടിയും ചർച്ചയും ഉണ്ടായിരിക്കുന്നതാണ്. സമാപനസമ്മേളനം ആലപ്പുഴ ജില്ല കലക്‌ടർ അലക്‌സ് വർഗ്ഗീസ് ഐ.എ.എസ്. ഉദ്ഘാടനം ചെയ്യുന്നതാണ്.
പ്രസിഡന്റ്റ് ജേക്കബ് ജോസഫ് , സെക്രട്ടറി
മഹേഷ് ബിനോയ് എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.