video
play-sharp-fill

നീന്തൽ അറിയാത്ത അച്ഛൻ മകനെ നീന്തൽ പഠിപ്പിച്ചു.  10 വയസായപ്പോൾ മകൻ വേനനാട്ടു കായൽ നീന്തിക്കടന്നു:  കോതമംഗലം സ്വദേശി അഭിനവ് ആണ് മിടുക്കൻ:

നീന്തൽ അറിയാത്ത അച്ഛൻ മകനെ നീന്തൽ പഠിപ്പിച്ചു. 10 വയസായപ്പോൾ മകൻ വേനനാട്ടു കായൽ നീന്തിക്കടന്നു: കോതമംഗലം സ്വദേശി അഭിനവ് ആണ് മിടുക്കൻ:

Spread the love

 

സ്വന്തം ലേഖകൻ
വൈക്കം: നീന്തൽ അറിയാത്ത അച്ഛൻ മകനെ നീന്തൽ പഠിപ്പിച്ചു. 10 വയസായപ്പോൾ മകൻ വേനനാട്ടു കായൽ നീന്തിക്കടന്നു.
കൈകാലുകൾ ബന്ധിച്ച് പത്തു വയസുകാരൻ വേമ്പനാട്ട് കായൽ നീന്തി കീഴടക്കിയത് ഇന്നു (ശനി) രാവിലെയായിരുന്നു. കോതമംഗലം മാതിരപ്പിള്ളി പുതിയേടത്ത് സുജിത്തിന്റെ മകൻ പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി അഭിനവ് സുജിത്താണ് നാലര കിലോമീറ്റർ ദൂരം വരുന്ന വേമ്പനാട്ടു കായൽ നീന്തിക്കടന്ന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡിൽ ഇടം പിടിച്ചത്.

ഇന്ന് രാവിലെ ആലപ്പുഴ ചേർത്തല തവണക്കടവിൽ നിന്ന് 8.40ന് നീന്തൽ ആരംഭിച്ച അഭിനവ് 9.56 ന് വൈക്കം കായലോര ബീച്ചിലെത്തി. ഒരു മണിക്കൂറും പതിനഞ്ചു മിനിട്ടുമെടുത്ത് കായൽ നീന്തിക്കയറിയ കൊച്ചു മിടുക്കനെ കായൽ തീരത്തുകൂടി നിന്ന് ആവേശം പകർന്നവർ തോളിലേറ്റിയാണ് അനുമോദന യോഗം നടക്കുന്നിടത്തേക്ക് കൊണ്ടുപോയത്. നീന്തലറിയാത്ത തനിക്ക് മകനെ നീന്തൽ അഭ്യസിപ്പിക്കണമെന്ന ആഗ്രഹമാണുണ്ടായിരുന്നതെന്ന് പിതാവ് പറഞ്ഞു.

നീന്തൽ പരിശീലകനായ ബിജു തങ്കപ്പന്റെ ശിക്ഷണത്തിൽ അഭിനവ് ഒരു വർഷമായി കോതമംഗലത്തെ പുഴകളിൽ നീന്തൽ പഠിച്ചു വരികയായിരുന്നു. നന്നായി പരിശീലനം നടത്തിയതിനാൽ യാതൊരു ക്ഷീണവും കൂടാതെ നീന്താനായെന്ന് അഭിനവ് പറഞ്ഞു. കായലോര ബീച്ചിൽ നടന്ന അനുമോദന യോഗത്തിൽ ജനപ്രതിനിധികളടക്കം നിരവധിപേർ അഭിനവ് സുജിത്തിന് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group