
ഉപ്പുവെള്ളത്തില്‍ മുങ്ങി കണ്ണിന് കുറച്ചു നീറ്റലുണ്ടായതൊഴിച്ചാല് ഒരു ക്ഷീണവും അനുഭവപ്പെട്ടില്ല; അഞ്ചുവര്‍ഷത്തെ പരിശ്രമം ഒടുവിൽ ഫലം കണ്ടു; കൈകളില്‍ വിലങ്ങണിഞ്ഞ് വേമ്പനാട്ടുകായല്‍ നീന്തി 13കാരന്
സ്വന്തം ലേഖകൻ
വൈക്കം: കൈകളില്‍ വിലങ്ങണിഞ്ഞ് വേമ്പനാട്ടുകായല്‍ നീന്തി 13കാരന്. കോതമംഗലം വാരപ്പെട്ടി അറയ്ക്കല്‍ എ.ജെ. പ്രിയദര്‍ശന്റെ മകന് അനന്തദര്ശനാണ് കൈകള്‍ കെട്ടി വേമ്ബനാട്ടുകായല്‍ നീന്തിക്കയറിയത്.
ചേര്‍ത്തല തവണക്കടവില്‍നിന്ന് ശനിയാഴ്ച രാവിലെയാണ് നീന്തല്‍ ആരംഭിച്ചത്. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് വൈക്കം കോവിലകത്തുംകടവ് ചന്തകടവ് വരെ മൂന്നു കി.മീ. ദൂരം നീന്തി. വൈക്കം കോവിലകത്തുംകടവ് മാര്‍ക്കറ്റ് കടവില്‍ സി.കെ. ആശ എം.എല്‍.എ, വൈക്കം നഗരസഭ ചെയര്‍ പേഴ്സന്‍ രേണുക രതീഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ അനന്തദര്‍ശനെ സ്വീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചുവര്‍ഷമായി നീന്തല്‍ പരിശീലകനായ അമ്മാവന് ബിജു തങ്കപ്പന്റെ ശിക്ഷണത്തില്‍ നീന്തല്‍ അഭ്യസിച്ചുവരുകയാണ്. വാരപ്പെട്ടി പഞ്ചായത്ത് കുളത്തില്‍ ദിവസേന മൂന്നുകിലോമീറ്റര്‍ ദൂരം നീന്തുന്ന അനന്ത ദര്ശന് കൈള്‍ ബന്ധിച്ച് മൂവാറ്റുപുഴയാറും പെരിയാറും നീന്തിക്കയറിയതിെന്റ ആത്മവിശ്വാസത്തിലാണ് വേമ്ബനാട്ടു കായല്‍ നീന്താനെത്തിയത്.
ഉപ്പുവെള്ളത്തില്‍ മുങ്ങി കണ്ണിന് കുറച്ചു നീറ്റലുണ്ടായതൊഴിച്ചാല് ഒരു ക്ഷീണവും അനുഭവപ്പെട്ടില്ലെന്ന് അനന്തദര്ശന് പറഞ്ഞു.
21 വര്‍ഷമായി നീന്തല്‍ പരിശീലനത്തില്‍ വ്യാപൃതനായ ബിജു തങ്കപ്പന് ഒമ്ബതുവയസ്സുള്ള പെണ്‍കുട്ടിയെയും നാലരവയസ്സുള്ള ആണ്‍കുട്ടിയെയും നീന്തല്‍ പരിശീലിപ്പിച്ച് റെക്കോഡ് നേട്ടം കൈവരിച്ചിട്ടുണ്ട്.