
വേമ്പനാട് പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിലെ ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു; നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൾ ഖാദർ ഉദ്ഘാടനം നിർവഹിച്ചു
കോട്ടയം: വേമ്പനാട് പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിലെ വിവിധ ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
ഈലക്കയം ചെക്ക് ഡാമിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൾ ഖാദർ ഉദ്ഘാടനം നിർവഹിച്ചു.
തടവനാൽ ചെക്ക് ഡാമിൽ നഗരസഭാംഗം പി.ആർ. ഫൈസൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലയിലെ ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യസമ്പത്ത് വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഡൽ ഫിഷ് ഫാമിൽ നിന്നു ലഭിച്ച ഒരു ലക്ഷം കാർപ് മത്സ്യ കുഞ്ഞുങ്ങളെയാണ് വിവിധയിടങ്ങളിൽ നിക്ഷേപിച്ചത്. നഗരസഭാംഗം അബ്ദുൾ ഖാദർ, ഫിഷറീസ് വകുപ്പിലെ കോട്ടയം ഫിഷറിസ് എക്സ്റ്റൻഷൻ ഓഫീസർ ബ്ലെസി ജോഷി, അക്വാകൾച്ചർ പ്രൊമോട്ടർമാർ എന്നിവർ പങ്കെടുത്തു.
Third Eye News Live
0