വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിൽ ശ്രീമദ് ദേവീഭാഗവത നവാഹയഞ്ജം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗ്രേഡ് 1-ൻ്റെ കീഴിലുള്ള വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിൽ നവംബർ 18 മുതൽ 27 വരെ (വൃശ്ചികം 2 മുതൽ 11) ദേവീ ഭാഗവത നവാഹയജ്ഞം.

ഭാഗവത ആചാര്യശേഷ്ഠ ബ്രഹ്മശ്രീ പുള്ളിക്കണക്ക് ഓമനക്കുട്ടനാണ് യജ്ഞാചാര്യൻ. യജ്ഞശാലയിൽ വിവിധ വഴിപാടുകളും, നാമസങ്കീർത്തനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവാഹയജ്ഞത്തോടനുബന്ധിച്ച് യജ്ഞവേദിയിൽ പ്രതിഷ്ടിക്കുവാനുള്ള ദേവീ വിഗ്രഹഘോഷയാത്ര ആരംഭ ദിവസമായ നംവമ്പർ 18-ാം തീയതി വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിയ്ക്ക് തളിയിൽ ശ്രീ മഹാദേവ ക്ഷേത്രസന്നിതിയിൽ നിന്നും ഭദ്രദീപം തെളിയിച്ച് പുത്തനങ്ങാടി ദേവീക്ഷേത്രം, വേളൂർ കിഴക്കേക്കര ശ്രീധർമ്മശാസ്താക്ഷേത്രം, കോയിക്കളം ശിവപാർവ്വതി എന്നീ ക്ഷേത്രങ്ങളിലൂടെ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ദേവീവിഗ്രഹം വഹിച്ച് പാറപ്പാടം ദേവീക്ഷേത്രത്തിൽ എത്തി യജ്ഞാചാര്യന് പൂർണ്ണകുംഭം നൽകി ദേവീഭാഗവത നവാഹ യജ്ഞത്തിന് തിരിതെളിയിച്ച് സമാരംഭംകുറിക്കുമെന്ന് ക്ഷേത്രം ഉപദേശക സമിതി പ്രസിഡൻ്റ് വി പി മുകേഷ്,
വൈ.പ്രസിഡൻ്റ് എൻ.കെ വിനോദ്, സെക്രട്ടറി
പി.കെ ശിവപ്രസാദ് തുടങ്ങിയവർ അറിയിച്ചു.