വേളൂർ പാറപ്പാട് ദേവീക്ഷേത്രം തിരുവുത്സവം 2023; ഡോ.സിറിൽമാത്യു കുരിശിങ്കൽ ആദ്യ ഉത്സവഫണ്ട് നൽകി ; പ്രശസ്ത സിനിമാ ഛായാഗ്രാഹകൻ വിനോദ് ഇല്ലംപള്ളി ഈ വർഷത്തെ നോട്ടീസ് പ്രകാശനം ചെയ്തു
സ്വന്തം ലേഖകൻ
വേളൂർ: വേളൂർ പാറപ്പാട് ദേവിക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള ആദ്യ ഉത്സവഫണ്ട് ക്ഷേത്രാങ്കണത്തിൽവെച്ച് ഡോ.സിറിൽമാത്യു കുരിശിങ്കൽ
ഉപദേശകസമിതി പ്രസിഡൻ്റ് വി പി മുകേഷ്-ന് നൽകിക്കൊണ്ട് ഉത്ഘാടനം
ചെയ്തു.
ഈ വർഷത്തെ നോട്ടീസ് പ്രകാശനം പ്രശസ്ത മലയാള സിനിമാ ഛായാഗ്രാഹകൻ വിനോദ് ഇല്ലംപള്ളിയ്ക്ക് നൽകിക്കൊണ്ട് ഉപദേശകസമിതി സെക്രട്ടറി പി കെ ശിവ പ്രസാദ് ഉത്ഘാടനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2023 മാർച്ച് 18 മുതൽ 25 വരെയാണ് ഈ വർഷത്തെ തിരുവുത്സവം. ക്ഷേത്രാങ്കണത്തിൽവെച്ച് നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി എ.കെ കേശവൻ നമ്പൂതിരി, ഉപദേശക സമിതി ജോ: സെക്രട്ടറി എൻ.ശശികുമാർ, എം.റ്റി സുരേഷ്, ഹരികുമാർ വി.എ, വിജീഷ് വിജയൻ, സുബാഷ് തെക്കേടം, സുഭദ്ര പവിത്രൻ, അനിതാ മോഹൻ,മുൻ ഉപദേശകസമിതി സെക്രട്ടറി മനോജ്, ധന്യാ സിറിൽ തുടങ്ങിയവരും, ക്ഷേത്ര ജീവനക്കാരും നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.