കോട്ടയം വെള്ളൂരിൽ നിർമ്മാണ പ്രവർത്തന സ്ഥലത്ത് മോഷണം; രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് മുളക്കുളം സ്വദേശി
സ്വന്തം ലേഖിക
കോട്ടയം: വെള്ളൂരിൽ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
മുളക്കുളം കുന്നപ്പള്ളി ഭാഗത്ത് മടത്താട്ട് വീട്ടിൽ മനോജ് വി.എം (51), മുളക്കുളം കുന്നപ്പള്ളി ഭാഗത്ത് പല്ലാട്ടുതടം വീട്ടിൽ സുമേഷ് പി.റ്റി (37) എന്നിവരെയാണ് വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ ഇരുവരും ചേർന്ന് ഇന്നലെ രാത്രിയോടുകൂടി വെള്ളൂർ കല്ലുവേലി ഭാഗത്ത് കേരള റബ്ബർ ലിമിറ്റഡ് കമ്പനിയുടെ ചുറ്റുമതിൽ നിർമ്മാണ കോൺട്രാക്ട് ജോലി ചെയ്യുന്ന സ്വകാര്യ കമ്പനിയുടെ പൈലിങ് ജോലിക്ക് ഉപയോഗിക്കുന്ന 6 ട്രിമ്മി ഇരുമ്പ് പൈപ്പുകളും, ഒരു ഇരുമ്പ് പാരയും വാഹനത്തിൽ കയറ്റി മോഷ്ടിച്ചുകൊണ്ട് പോകുവാൻ ശ്രമിക്കുന്നതിനിടയിൽ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇവരെ പിടികൂടുകയായിരുന്നു.
വെള്ളൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ശരണ്യ എസ്. ദേവൻ, എസ്.ഐ വിജയപ്രസാദ് എം.എൽ, രാജു കെ. കെ, എ.എസ്.ഐ രാംദാസ്, സിപിഒ മാരായ സുമൻ, ഷിഹാബുദ്ദീൻ, കുര്യാക്കോസ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.