വെള്ളൂര്‍ ജംഗ്ഷന്‍-ചെക്ക് പോസ്റ്റ് റോഡ് തകര്‍ന്ന നിലയിൽ; ഇപ്പോള്‍ തകര്‍ന്നുകിടക്കുന്നത് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ആറുമാസം മുൻപ് അറ്റകുറ്റപ്പണികള്‍ നടത്തിയ റോഡ്; ഗതാഗതം ദുരിതത്തിൽ
സ്വന്തം ലേഖകൻ
പെരുവ: വെള്ളൂര്‍ ജംഗ്ഷന്‍-ചെക്ക് പോസ്റ്റ് റോഡ് തകര്‍ന്ന് ഗതാഗതം ദുരിതമായി. റെയില്‍വേയുടെ സ്ഥലത്ത് കൂടി കടന്നുപോകുന്ന റോഡില്‍ വെള്ളൂര്‍ പഞ്ചായത്താണ് സമയത്ത് അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നത്.
റെയില്‍വേ ട്രാക്കിന് പാരലലായിട്ടാണ് റോഡ് കടന്നുപോകുന്നത്. ആറുമാസം മുമ്ബ് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയ റോഡാണ് ഇപ്പോള്‍ തകര്‍ന്നുകിടക്കുന്നത്. ഒരു കിലോമീറ്ററില്‍ താഴെ ദൂരം വരുന്ന റോഡില്‍ പലയിടത്തും കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഴയില്‍ റോഡിലൂടെ വെള്ളം നിരന്നൊഴുകുന്നതിനാല്‍ കുഴിയില്‍വീണ് യാത്രക്കാര്‍ അപകടത്തിപ്പെടാനുള്ള സാധ്യതയും ഏറേയാണ്. വെള്ളൂര്‍-പിറവം റോഡ് റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്താനുള്ള ഏകവഴിയാണ് കാലങ്ങളായി തകര്‍ന്ന് കിടക്കുന്നത്.
മടത്തേടം, ഇറുമ്ബയം കോളനികള്‍, സ്‌കൂള്‍, ഹോളി ഫാമിലി പള്ളിഎന്നിങ്ങനെ പല പ്രധാന കേന്ദ്രങ്ങളിലേക്കും എത്തുന്നതിന് നൂറുകണക്കിനാളുകള്‍ ഉപയോഗിക്കുന്ന വഴിയാണ് നാളുകളായി തകര്‍ന്ന് കിടക്കുന്നത്. അറ്റകുറ്റപ്പണികള്‍ നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.