video
play-sharp-fill

വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി: ഉത്സവങ്ങൾ കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് നടത്തുമെന്നു ഭാരവാഹികൾ

വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി: ഉത്സവങ്ങൾ കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് നടത്തുമെന്നു ഭാരവാഹികൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രത്തിലെ ഉത്സവം ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കി ക്ഷേത്ര ചടങ്ങുകൾ മാത്രമാക്കി നടത്താനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

ക്ഷേത്രംതന്ത്രി ബ്രഹ്മശ്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റിയത്. 28ന് മീനഭരണി നാളിൽ കൊടിയിറങ്ങിയാണ് ഉത്സവം ആറാട്ടോടെ സമാപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ദേവസ്വം ബോർഡിന്റെ തീരുമാനപ്രകാരമുള്ള ക്ഷേത്ര ചടങ്ങുകൾ മാത്രമായിരിക്കും നടത്തുന്നതെന്നും തിരുവുത്സവത്തോടനുബന്ധിച്ചുള്ള മറ്റ് കലാപരിപാടികളോ വാദ്യമേളങ്ങളോ കുംഭകുടഘോഷയാത്രയോ ഈ വർഷം ഉണ്ടായിരിക്കുന്നതല്ലായെന്ന് ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികൾ അറിയിച്ചു.