വെള്ളൂർ കരിപ്പാടം കാരുണ്യമാതാ എല്‍പി സ്കൂള്‍ സുവർണ ജൂബിലിയോടനുബന്ധിച്ച്‌ ഒരു വർഷം നീളുന്ന ആഘോഷ പരിപാടികള്‍ക്ക് നാളെ തുടക്കം

Spread the love

വെള്ളൂർ: കരിപ്പാടം കാരുണ്യമാതാ എല്‍പി സ്കൂള്‍ സുവർണ ജൂബിലിയോടനുബന്ധിച്ച്‌ ഒരു വർഷം നീളുന്ന ആഘോഷ പരിപാടികള്‍ക്ക് നാളെ തുടക്കം കുറിക്കും.

നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് പാരിഷ്ഹാളില്‍ നടക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സി.കെ. ആശ എം എല്‍എ നിർവഹിക്കും. സ്‌കൂള്‍ മാനേജർ ഫാ. മാത്യുകുഴിപ്പള്ളി അധ്യക്ഷത വഹിക്കും.

കോട്ടയം അതിരൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. തോമസ് പുതിയകുന്നേല്‍, വെള്ളൂർ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എൻ. സോണിക, വാർഡ് മെംബർ ഷിനി സജു,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റർ സുദീപ, പി ടിഎ പ്രസിഡന്‍റ് കെ.എൻ. ജിജിത്ത്, എംപിടിഎ പ്രസിഡന്‍റ് വിഷ്ണുപ്രിയ, ജോമോൻ പുന്നൂസ്, കെ.എം. ഷെമീർ തുടങ്ങിയവർ സംബന്ധിക്കും.