വെള്ളൂരിലെ കള്ളന് വേറൊന്നും വേണ്ട വല മതി: വലക്കള്ളനെ പിടിക്കാൻ കെണിയൊരുക്കി കാത്തിരിക്കുകയാണ് മത്സ്യ തൊഴിലാളികൾ.

Spread the love

വെള്ളൂർ: മത്‍സ്യത്തൊഴിലാളികളുടെ വലകള്‍ മോഷണം പോകുന്നതായി പരാതി. വെള്ളൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ ചെറുകരയില്‍ മത്‍സ്യത്തൊഴിലാളികളായ എം.ടി.

video
play-sharp-fill

ദിലീപ് മണമേല്‍, എം.കെ. ബാബു മുളമ്ബാത്ത്, സുധൻ പൂത്തുരുത്തി, ശോഭനൻ

തേക്കുംകാട്ടില്‍ എന്നിവരുടെ വലകളാണ് കഴിഞ്ഞ ദിവസം മോഷണംപോയത്. മത്‍സ്യബന്ധനോപകരണങ്ങളും വള്ളങ്ങളും നശിപ്പിക്കപ്പെടുന്നതായും പരാതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റക്കാർക്കെതിരേ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന്

മത്‍സ്യത്തൊഴിലാളി യൂണിയൻ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. മുളന്തുരുത്തി പോലീസില്‍ പരാതി നല്‍കി.