വെള്ളൂർ പാറമറ്റം ഗ്രീൻവാലി കുരോപ്പട റോഡ് വീതികുട്ടി ബൈപ്പാസ് ആക്കണം: പദ്ധതി യാഥാർത്ഥ്യമായാൽ 12 കി.മീ യാത്ര 6 കി.: മി ആയി ചുരുങ്ങും:

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം :കുമളി ദേശീയപാതയിലെ പാമ്പാടി വെള്ളൂർ ഏഴാംമൈലിൽ നിന്നും ആരംഭിച്ച് പാറാമറ്റം_ ഗ്രീൻവാലി_ കൊച്ചുപറമ്പ് കവല വഴി കൂരോപ്പടയിലെ ത്തുന്ന റോഡ് വീതി കൂട്ടി ബെപാസ് ആക്കണമെന്ന ആവശ്യം ഉയരുന്നു.
പാമ്പാടി പിഡബ്ല്യുഡി സെക്ഷൻ കീഴിൽ എട്ടുമീറ്റർ വീതിയുള്ള റോസാണിത്. ഈ റോഡ് രണ്ടു വരി പാതയായി നന്നാക്കി വെള്ളൂർ _ കൂരോപ്പട ബൈപാസായി ഉയർത്തിയാൽ പാമ്പാടി ചുറ്റി കൂരോ പ്പട എത്തുവാൻ നിലവിൽ 12 കിലോമീറ്റർ യാത്ര എന്നത് കേവലം 6 കിലോമീറ്ററായി ചുരുങ്ങും.

പൂർണമായും കാർഷിക മേഖലയിലൂടെ കടന്നു പോകുന്ന പ്രസ്തുത റോഡിന്റെ വികസനം കൂരോപ്പട പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന്‌ സഹായകമാകും.
റോഡ് വീതികൂട്ടി നന്നാക്കണമെന്ന നാട്ടുകാരുടെ പരാതിക്കു വർഷങ്ങളുടെ പഴക്കമുണ്ട്. ഫണ്ട്‌ അനുവദിച്ചാൽ റോഡ് യാഥാർഥ്യമാക്കുവനാകും എന്ന് പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥർ നൽകിയ മറുപടികളിൽ വ്യക്തമാക്കുന്നു. പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്ത് കമ്മറ്റി ഈ ആവശ്യം ചർച്ചചെയ്തു അംഗീകരിച്ച് റോഡ് വികസിപ്പിക്കുവാൻ നടപടിയുണ്ടാകണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. 2022 ജൂണിൽ നടന്ന മന്ത്രിയുമായുള്ള ഫോൺ ഇൻ പ്രോഗ്രാമിൽ ഈ ആവശ്യം ഉന്നയിക്കുകയും 2849/22 നമ്പർ ആയി പരാതി രജിസ്റ്റർ ആവുകയും ചെയ്തു എങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.

ദേശീയ പാതയിൽ നിന്നും ഈ റൂട്ടിലൂടെ കൂരോപ്പടയിൽ എത്തി പള്ളിക്കത്തോട് വഴി പൊൻകുന്നത്തും , തമ്പലക്കാട് കൂടി കഞ്ഞിരപ്പള്ളിയിലും എത്താം. തിരക്കേറിയ കെ കെ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കാം. ദൂരകൂടുതലില്ലാതെ 28 കിലോമീറ്റർ വഴി തിരിച്ചുവിടുവാൻ കഴിയുന്ന ഈ പാത ശബരിമല തീർത്ഥാട കർക്കു ഏറെ പ്രയോജനകരം ആകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group