
വെള്ളൂർ പഞ്ചായത്തിൽ 2500 മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു:
സ്വന്തം ലേഖകൻ
വെള്ളൂർ: വെള്ളൂർ പഞ്ചായത്ത് ജനകിയസൂത്രണം 2023-24 അടുക്കള മുറ്റത്തെ മുട്ട കോഴി വളർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
മുട്ടക്കോഴി കുഞ്ഞ് വിതരണോദ്ഘാ ടനം പഞ്ചായത്ത് പ്രസിഡന്റ് ആർ. നികിതകുമാർ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഷ്സൺ വി. കെ.മഹിളാമണി അധ്യക്ഷതവഹിച്ചു,
ഒ. കെ. ശ്യാംകുമാർ, കെ.എസ്.സച്ചിൻ, ജയ അനിൽ, രാധാമണി മോഹനൻ, എന്നിവർ പ്രസംഗിച്ചു. 2500 കോഴിക്കുഞ്ഞുങ്ങളെ ആണ് ഈ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0