വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയെ കരകയറ്റാന്‍ സര്‍ക്കാര്‍; രാജ്യത്തെ ആദ്യ സോളാര്‍ ബോട്ടായ ആദിത്യയ്ക്ക് ശേഷം വൈക്കത്തിന് അഭിമാനമാകാനൊരുങ്ങി റോറോ സര്‍വ്വീസ്
സ്വന്തം ലേഖകന്‍
കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അടച്ചുപൂട്ടിയ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ( എച്ച്.എന്‍.എല്‍ ) കേരള സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന പ്രഖ്യാപനത്തിന് കാതോര്‍ത്തിരിക്കുകയാണ് കോട്ടയം. കടബാധ്യതയെ തുടര്‍ന്ന് 2019 ജനുവരി ഒന്നിന് പൂട്ടിയ കമ്പനി, സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ടൗണ്‍ഷിപ്പില്‍ വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും മറ്റ് അവശ്യ സര്‍വ്വീസുകളും പ്രവര്‍ത്തിച്ചിരുന്നു. കമ്പനി പൂട്ടിയതോടെ ഇവയില്‍ പലതും അടച്ചുപൂട്ടേണ്ടി വന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
453 ജീവനക്കാരും 700 കരാര്‍ തൊഴിലാളികളും ഇവിടെ ജോലിയെടുത്തിരുന്നു. കമ്പനി ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിച്ചിരുന്ന ജീവനക്കാരും അവരുടെ കുടുംബങ്ങളും രണ്ടു വര്‍ഷമായി വന്‍പ്രതിസന്ധിയിലാണ്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായിരുന്ന, ഇവരില്‍ പലരും കൂലിപ്പണിയും ലോട്ടറി വില്‍പനയും സെക്യൂരിറ്റി ജോലിയും ചെയ്താണ് ഇപ്പോള്‍ കുടുംബം പുലര്‍ത്തുന്നത്.
വൈക്കം- തവണക്കടവ് റൂട്ടില്‍ ഇലക്ട്രിക് റോ- റോ സര്‍വ്വീസ്
ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ ബോട്ട് സര്‍വ്വീസായ ആദിത്യ വൈക്കത്തിന് ആഭിമാനമായി 2017 മുതല്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. പുതുവര്‍ഷത്തില്‍ ആദ്യ ഇലക്ട്രിക് റോ-റോ സര്‍വ്വീസിനായി (റോള്‍ ഓണ്‍ റോള്‍ ഓഫ്) കാത്തിരിക്കുകയാണ് വൈക്കം.
വൈക്കം-തവണക്കടവ് റൂട്ടില്‍ ഇലക്ട്രിക് റോ-റോ സര്‍വിസ് നടത്താന്‍ ഭരണാനുമതി ലഭിച്ചിരുന്നു. ഡീസല്‍ ഉപയോഗിക്കേണ്ടതിനാല്‍ ജലഗതാഗത വകുപ്പിന് റോ-റോ സര്‍വ്വീസുകള്‍ നഷ്ടമായിരുന്നു. ഇതിന് പരിഹാരമായാണ് ഇലക്ട്രിക് റോ-റോ എന്ന ആശയത്തിലേക്ക് എത്തിയത്.
60 ശതമാനം വൈദ്യുതിയിലും 40 ശതമാനം സൗരോര്‍ജത്തിലുമാകും വൈക്കത്ത് വരാന്‍ പോകുന്ന ഇലക്ട്രിക് റോ- റോ സര്‍വ്വീസിന്റെ പ്രവര്‍ത്തനം. പുതുവര്‍ഷത്തില്‍ ഇതിന്റെ പുതിയവര്‍ഷത്തില്‍ ഇതിന്റെ നിര്‍മാണം തുടങ്ങാനാകുമെന്നാണ് ജലഗതാഗത വകുപ്പിന്റെ പ്രതീക്ഷ.