പാമ്പാടി : കെഎസ്ആർടിസി ബസിടിച്ചു ലോട്ടറി തൊഴിലാളി മരിച്ചു. കെ കെ റോഡിൽ വെള്ളൂർ അസാപ്പിനും ഡയറ്റിനും ഇടയിൽ ഇന്ന് വൈകിട്ട് 8.25നു ആയിരുന്നു അപകടം.
മീനടം സ്വദേശി ടി. വി. വർഗീസ് (തണ്ടാനിക്കൽ,കടുപ്പിൽ കുഞ്ഞു 59) ആണ് മരിച്ചത്. ലോട്ടറി വില്പനക്കൂ ശേഷം മീനടത്തെ വീട്ടിലേക്കു മടങ്ങുന്നതിനിടെ പിന്നിലൂടെ വന്ന ബസ് ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഭാര്യ എലിയാമ്മ വർഗീസ്. മകൾ : ജിൻസി