video
play-sharp-fill

വെറും ജയമല്ല…നൂറുമേനി ജയം ; മഹാദുരന്തത്തെ അതിജീവിച്ച വെള്ളാർമല സ്കൂളിന് ഇത് ഇരട്ടിമധുരം

വെറും ജയമല്ല…നൂറുമേനി ജയം ; മഹാദുരന്തത്തെ അതിജീവിച്ച വെള്ളാർമല സ്കൂളിന് ഇത് ഇരട്ടിമധുരം

Spread the love

കൽപ്പറ്റ : മഹാ ദുരന്തത്തിന്റെ കഥയല്ല, വെള്ളാർ മല സ്കൂളിന് ഇന്ന് പറയാനുള്ളത് വിജയത്തിളക്കത്തിന്റെ കഥ. എസ്‌എസ്‌എല്‍സി ഫലം.പ്രഖ്യാപിച്ചതോടെ ഇരട്ടി മധുരത്തിലാണ് വെള്ളാര്‍മല സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ഒപ്പം ആ നാട്ടുകാരും.

മഹാദുരന്തത്തെ അതിജീവിച്ച്‌ തിരികെ പള്ളിക്കൂടങ്ങളിലേക്ക് മടങ്ങിയ കുട്ടികള്‍ അവിടെയും ജയിച്ചുകയറി. വെറും ജയമല്ല…നൂറുമേനി ജയം. എസ്‌എസ്‌എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം ജയം നേടിക്കൊണ്ട് അതിജീവനത്തിൻ്റെ മറ്റൊരു പാഠം കൂടി പഠിപ്പിക്കുകയാണ് വെള്ളാര്‍മല സ്കൂള്‍.

അതേസമയം സംസ്ഥാനത്തെ ഈ വർഷത്തെ എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചത്. 99.5 ആണ് ഇത്തവണത്തെ വിജയ ശതമാനം. 61,441 വിദ്യാർത്ഥികള്‍ക്കാണ് ഇത്തവണ ഫുള്‍ എ പ്ലസ് നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group