
തിരുവനന്തപുരം : വെള്ളാപ്പള്ളി നടേശൻ അടക്കം ഡയറക്ടർ ബോർഡ് അംഗങ്ങളെ അയോഗ്യരാക്കിയ ഹൈക്കോടതി വിധിയ്ക്കെതിരെ എസ്‌എൻഡിപി നേതൃത്വം അപ്പീല്‍ നല്‍കും.
കമ്പനി നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് ഹൈക്കോടതി ഈ കടുത്ത നടപടി സ്വീകരിച്ചത്.
എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രസിഡണ്ട് എം എൻ സോമൻ വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവർ അടക്കം നിലവില്‍ എസ്‌എൻഡിപി ഡയറക്ടർ ബോർഡ് അംഗങ്ങളായ എല്ലാവരെയും കഴിഞ്ഞദിവസം സ്ഥാനത്തു നിന്നും ഹൈക്കോടതി നീക്കം ചെയ്തിരുന്നു. കൂടാതെ യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്സ് നിയമിക്കാനും ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു.
ഇതിനെതിരെയാണ് ഇപ്പോള്‍ അപ്പീല്‍ നല്‍കാൻ ഒരുങ്ങുന്നത്. 2013 മുതല്‍ തുടർച്ചയായ വർഷങ്ങളില്‍ വാർഷിക കണക്കുകളും റിട്ടേണുകളും സംബന്ധിച്ച രേഖകള്‍ സമർപ്പിക്കുന്നതില്‍ ഭരണസമിതി പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘടനയ്ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ പത്മഭൂഷൻ ലഭിച്ചതിന്റെ ആനന്ദത്തില്‍ ഇരിക്കുന്ന വെള്ളാപ്പള്ളിയെ സംബന്ധിച്ച് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ നടപടി വലിയ തിരിച്ചടിയാവുകയാണ്.
കമ്പനി നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് എന്നാണ് കോടതി നിരീക്ഷണം രജിസ്ട്രേഷൻ വകുപ്പ് നല്‍കിയ റിപ്പോർട്ടുകള്‍ കൂടി പരിഗണിച്ചാണ് കോടതി വെള്ളാപ്പള്ളിയെ അടക്കം സ്ഥാനത്ത് നിന്നും നീക്കാൻ ചെയ്യാനുള്ള നടപടി സ്വീകരിച്ചത്.



