video
play-sharp-fill

ഈഴവർ തെണ്ടികളാണെന്ന് ഒരു കാലത്ത് പറഞ്ഞ ആളാണ് പി.സി. ജോർജ് എന്ന് വെള്ളാപ്പള്ളി നടേശൻ: ബി.ജെ.പിയില്‍ വന്ന പി.സി. ജോർജിന്‍റെ കൂടെ ഒരു മരപ്പട്ടി പോലുമില്ലെന്നും ആകെ കൂടെയുള്ളത് മകൻ മാത്രമാണെന്നും വെള്ളാപ്പള്ളി

ഈഴവർ തെണ്ടികളാണെന്ന് ഒരു കാലത്ത് പറഞ്ഞ ആളാണ് പി.സി. ജോർജ് എന്ന് വെള്ളാപ്പള്ളി നടേശൻ: ബി.ജെ.പിയില്‍ വന്ന പി.സി. ജോർജിന്‍റെ കൂടെ ഒരു മരപ്പട്ടി പോലുമില്ലെന്നും ആകെ കൂടെയുള്ളത് മകൻ മാത്രമാണെന്നും വെള്ളാപ്പള്ളി

Spread the love

തിരുവനന്തപുരം: ബി.ജെ.പിയില്‍ വന്ന പി.സി. ജോർജിന്‍റെ കൂടെ ഒരു മരപ്പട്ടി പോലുമില്ലെന്നും ആകെ കൂടെയുള്ളത് മകൻ മാത്രമാണെന്നും എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ക്രിസ്ത്യൻ സമൂഹത്തിലുള്ള എത്രയോ പേരെ ബി.ജെ.പി കേന്ദ്രമന്ത്രിമാരാക്കി. പി.സി. തോമസ്, അല്‍ഫോണ്‍സ് കണ്ണന്താനം അടക്കമുള്ളവരെ കേന്ദ്രമന്ത്രിയാക്കിയിട്ടുണ്ട്. ക്രിസ്ത്യാനിയുടെ ഒരു കുരിശ് പോലും കൊണ്ടുവരാനായില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ആരെയും എന്തും തെറി പറയുന്ന പി.സി. ജോർജിനെ കൊണ്ടുവന്നു. ജോർജിന്റെ കൂടെ ഒരു മരപ്പട്ടി പോലുമില്ല. സ്വന്തം മകൻ മാത്രമേ ഉള്ളൂ. തെറി പറയാൻ മാത്രമേ അദ്ദേഹത്തെ ഉപയോഗിക്കാം. ജോർജിന്‍റെ ലൗ ജിഹാദ് പരാമർശം ബി.ജെ.പിയെ സുഖിപ്പിക്കാനാണ്. ലൗ ജിഹാദില്‍ 42 പേരുണ്ടെന്നാണ് പറയുന്നത്. ഈ 42 പേരുടെ വിവരങ്ങള്‍ പുറത്തു പറയാമോ?. എന്നാല്‍, ജോർജ് പറയുന്നത് ശരിയാണെന്ന് താൻ സമ്മതിക്കാം. ഭക്ഷണം കഴിക്കാനും തെറി പറയാനും മാത്രമാണ് ജോർജ് വാ തുറക്കുന്നത്.

ക്രിസ്ത്യാനികളിലെ പൊന്തക്കോസ്തുകാർ ഹിന്ദുക്കളെ മതം മാറ്റുന്ന കാര്യം പി.സി. ജോർജ് പറയുന്നില്ല. ലൗ ജിഹാദ് ഒരാളാണെങ്കില്‍ കുടുംബമായാണ് ഈ മതംമാറ്റം. പൊന്തക്കോസ്തുകാർ പണം നല്‍കി ഹിന്ദുക്കളെ സാവർത്രികമായി മതം മാറ്റുന്നു. അക്കാര്യം മിണ്ടാതിരിക്കുകയും 42 ആളുകളെ ലൗജിഹാദ് നടത്തിയെന്നുമാണ് ജോർജ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൗജിഹാദ് പറഞ്ഞപ്പോള്‍ ജോർജ് ബി.ജെ.പി ദേശീയ കമ്മിറ്റിയില്‍ അംഗമായി. ചീത്ത പറഞ്ഞാല്‍ ദേശീയ കമ്മിറ്റിയില്‍. ഇനി മകനെ അന്തർ ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയാല്‍ അതിശയപ്പെടാനില്ല. ഈഴവർ തെണ്ടികളാണെന്ന് ഒരു കാലത്ത് പറഞ്ഞ ആളാണ് ജോർജ് എന്നും വെള്ളാപ്പള്ളി പറഞ്ഞു.

രാഷ്ട്രീയ ഉച്ചിഷ്ടങ്ങള്‍ അടിഞ്ഞു കൂടുന്ന പാർട്ടിയായി ബി.ജെ.പി മാറിയില്ലേ എന്ന് സംശയമുണ്ട്. കേരളത്തില്‍ ബി.ജെ.പി വളരാത്തത് അവരുടെ കൈയ്യിലിരിപ്പ് കൊണ്ടാണ്. കേരളത്തില്‍ അടുത്ത തവണയും ഇടതുപക്ഷം അധികാരത്തില്‍ വരാനാണ് സാധ്യത. അത് ഇടതുപക്ഷത്തിന്റെ ഗുണം കൊണ്ടല്ല, യു.ഡി.എഫിന്റെ ദോഷം കൊണ്ടാണ്.

പുരുഷന്മാർക്ക് ഉടുപ്പ് ധരിക്കാമെന്നത് എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിലുള്ള ക്ഷേത്രങ്ങളില്‍ നടപ്പാക്കിയതാണ്. ചില തന്ത്രിമാർക്കാണ് ക്ഷേത്രത്തില്‍ ഉടുപ്പൂരിക്കണമെന്ന് നിർബന്ധം. വർണ്ണവെറി ഇപ്പോഴുമുണ്ട്. ചീഫ് സെക്രട്ടറി പറഞ്ഞത് പുതിയൊരറിവല്ല. വർണത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നു. ഇവിടെ ജനാധിപത്യം മരിച്ചുപോയി. മതാധിപത്യം നിലനില്‍ക്കുന്ന കാലഘട്ടത്തില്‍ ഇതെല്ലാം ഉണ്ടാകുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.