
കൊച്ചി: വെള്ളാപ്പള്ളി നടേശന് പത്മ അവാര്‍ഡ് നല്‍കിയതിനെതിരേ, എസ് എൻ ഡി പി സംരക്ഷണ സമിതി ഹൈക്കോടതിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
ഭാരതത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ച് പുരസ്‌ക്കാരങ്ങളുടെ അന്തസ്സിന് കളങ്കമേല്‍പ്പിച്ച് നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയായ വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കിയ കേന്ദ്ര സര്‍ക്കാരിന്റെ തരം താണ രാഷ്ടീയക്കളിക്കും,
പുരസ്‌കാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശക്കും എതിരേ എസ്എൻ ഡി പി സംരക്ഷണ സമിതി ഹൈക്കോടതിയില്‍.നിയമ നടപടികള്‍ സ്വീകരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സങ്കുചിതരാഷ്ടീയ നേട്ടത്തിന് രാജ്യതാല്‍പ്പര്യം ബലികഴിച്ച് രാഷ്ട്രത്തിന്റെ പരമോന്നത പുരസ്‌ക്കാരങ്ങളുടെ അന്തസ്സ് നിലനിര്‍ത്തുവാന്‍ രാജ്യത്തെഓരോ പൗരനും കടമയും ബാദ്ധ്യതയുമുണ്ട്.
അത് നിറവേറ്റുവാന്‍ എസ്എൻ ഡി പി സംരക്ഷണ സമിതി നടത്തുവാന്‍ പോകുന്ന നിയമ-സമര പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുവാന്‍ നീതിബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത മുഴുവന്‍ ജനവിഭാഗങ്ങളുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായി ചെയർമാൻ അഡ്വ. എസ്. ചന്ദ്രസേനൻ.



