play-sharp-fill
മകനെ മനഃപൂർവ്വം കുടുക്കിയതെന്ന് വെള്ളാപ്പള്ളി: തുഷാറിനെ സഹായിക്കണമെന്ന് വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മകനെ മനഃപൂർവ്വം കുടുക്കിയതെന്ന് വെള്ളാപ്പള്ളി: തുഷാറിനെ സഹായിക്കണമെന്ന് വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: കോടികളുടെ വണ്ടിച്ചെക്ക് നല്‍കിയെന്ന കേസില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ മനഃപൂര്‍വ്വം കുടുക്കിയതാണെന്ന് പിതാവ് വെള്ളാപ്പള്ളി നടേശന്‍. തുഷാറിനെ കള്ളം പറ‍ഞ്ഞ് വിളിച്ചു വരുത്തി കുടുക്കുകയായിരുന്നുവെന്നും വെള്ളാപള്ളി നടേശൻ പറഞ്ഞു. പ്രശ്നത്തെ നിയമപരമായി നേരിടുമെന്നും ഇന്ന് തന്നെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷയ്ക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

അതിനിടെ തുഷാർ വെള്ളാപ്പളളിക്കായി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറിന് കത്തയച്ചു. നിയമപരിധിക്കുളളിൽനിന്നുകൊണ്ട് സഹായങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. കസ്റ്റഡിയിലുളള തുഷാറിന്റെ ആരോഗ്യനിലയിൽ ആശങ്ക ഉണ്ടെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു


തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് അജ്മാന്‍ പോലീസ് സ്‌റ്റേഷനില്‍ രണ്ട് ദിവസം മുൻപ് തുഷാറിന് എതിരെ പരാതി നല്‍കിയത്. പത്തു വര്‍ഷം മുൻപ് തുഷാർ, നാസിൽ അബ്ദുള്ളയ്ക്ക് നല്‍കിയ പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്കിൽ ഒപ്പിട്ടിരുന്നില്ല എന്നതാണ് കേസ്. ഇത് സംബന്ധിച്ച തര്‍ക്കം തീർപ്പാക്കാൻ തുഷാർ ദുബായിൽ എത്തിയപ്പോഴാണ് അറസ്റ്റ് നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെക്ക് സംബന്ധിച്ച്‌ പരാതി നിലവിലുള്ളതായി തുഷാര്‍ വെളളാപ്പള്ളിക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റിലായ തുഷാറിനെ പിന്നീട് അജ്മാന്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

അതേസമയം, അറസ്റ്റിന് പിന്നാലെ യു എ യിലെ മലയാളി അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരും തുഷാറിന്റെ ജാമ്യത്തിനായി ഇടപെടലുകള്‍ നടത്തിങ്കിലും പരാതിക്കാര്‍ കേസ് പിന്‍വലിക്കാത്തതിനാല്‍ ജാമ്യം ലഭിച്ചില്ല. യുഎഇ യിലെ ചില പ്രമുഖ പ്രവാസി വ്യവസായികള്‍ മുഖേന തുഷാറിനെ വ്യാഴാഴ്ച തന്നെ ജാമ്യത്തില്‍ ഇറക്കാനാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ചെക്ക് കേസ് ആയതിനാല്‍ പാസ്‌പോര്‍ട്ട് ജാമ്യത്തില്‍ തന്നെ പുറത്തിറങ്ങാനാവുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച തന്നെ ഇതുസംബന്ധിച്ച രേഖകള്‍ ശരിയാക്കി തുഷാറിനെ മോചിപ്പിക്കുമെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു.