
സ്വന്തം ലേഖകൻ
ആലപ്പുഴ: പത്തനാപുരം എംഎൽഎ കെബി ഗണേശ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വഭാവ ശുദ്ധിയില്ലാത്ത ഗണേശ് കുമാറിനെ മന്ത്രിയാക്കരുതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഗണേശനെ മന്ത്രിയാക്കി മുഖം മിനുക്കാന്‍ ശ്രമിച്ചാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ പോലെയാകുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ‘ഉടുപ്പ് മാറുന്നപോലെ ഭാര്യയെ മാറുന്നയാളാണ് ഗണേഷ്, ഭാര്യയുടെ തല്ലുമേടിക്കുന്നയാള്‍, ഗണേശും അച്ഛനും കൂടി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് തന്നെ മുടിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വകുപ്പ് ചോദിച്ച് മേടിക്കുന്നത് കറന്നു കുടിക്കാനാണ്. ഞാനിത് പറയുന്നത് ഈ രാജ്യത്ത് നേര് പറയാനെങ്കിലും ഒരാള്‍ വേണ്ടേ എന്നതുകൊണ്ടാണ്’, കണിച്ചുകുളങ്ങരയിലെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ വെള്ളാപ്പള്ളി വ്യക്തമാക്കി.



