താൻ മുസ്ലിം വിരുദ്ധൻ അല്ല; സത്യങ്ങള്‍ പറയുമ്പോള്‍ എന്നെയെന്തിന് കല്ലെറിയുന്നു?: സാമൂഹിക നീതി ഇല്ലാതാകുമ്പോള്‍ അത് ചൂണ്ടിക്കാട്ടുമെന്ന് വെള്ളാപ്പള്ളി നടേശന്‍

Spread the love

കൊച്ചി: സാമൂഹിക നീതി ഇല്ലാതാകുമ്പോള്‍ താൻ ആ അനീതി ചൂണ്ടിക്കാട്ടും അതില്‍ ആരും തന്നെ കുറ്റപെടുത്തേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍.

ഈഴവ സമുദായത്തിന്‍റെ ശത്രു സമുദായംഗങ്ങള്‍ തന്നെയാണ്. സത്യങ്ങള്‍ പറയുമ്പോള്‍ എന്നെയെന്തിന് കല്ലെറിയുന്നു? മലപ്പുറത്ത് ഈഴവ സമുദായത്തിന് വിദ്യാഭ്യസ സ്ഥാപനമില്ല അക്കാര്യം ചൂണ്ടിക്കാണിച്ച തന്നെ എതിർത്തു.

താൻ മുസ്ലിം വിരുദ്ധൻ അല്ല. തന്നെ വർഗീയ വാദി ആയി ചിത്രീകരിച്ചു. മുസ്ലീം സമുദായത്തിന് മലപ്പുറത്ത് 11 എയ്ഡഡ് കോളേജുണ്ട് മലപ്പുറം മുഴുവൻ മുസ്ലീമുകളല്ല .ഒരു സമുദായം മാത്രം വളർന്നാല്‍ പോരാ തനിക്ക് ഇതില്‍ അഭിപ്രായം പറയാo തനിക്ക് പാർലിമെന്‍ററി മോഹങ്ങള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നോക്കക്കാർ മുഴുവൻ തൊഴിലുറപ്പിലാണ്.ഇഡി യെ കാണിച്ച്‌ തന്നെ പേടിപ്പിക്കാൻ ശ്രമിച്ചിട്ടും എന്തായെന്ന് വെള്ളാപ്പള്ളി ചോദിച്ചു കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ പലതും ശ്രമിച്ചിട്ടും ഒന്നും നടന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.