
കോട്ടയം : വെള്ളപ്പൊക്കത്തിന് ശേഷം ജില്ലയില്‍ വിവിധയിടങ്ങളില്‍ ഹെപ്പറ്റൈറ്റിസ് എ റിപ്പോർട്ട് ചെയ്തതോടെ ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യ വിഭാഗം.
മലയോര മേഖലയില്‍ നേരത്തെ മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിന് ശേഷമാണ് സ്ഥിതി രൂക്ഷമായത്. കുടിവെളളം വഴി പകരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ഇ വിഭാഗങ്ങളാണ് കൂടുതലായി റിപ്പോർട്ട്ചെയ്തിട്ടുള്ളത്. മണർകാട് അടക്കമുള്ള മേഖലകളില്‍ നിന്ന് നിരവധിപ്പേരാണ് ചികിത്സ തേടുന്നത്.
ശരീരവേദനയോട് കൂടിയ പനി,തലവേദന, ക്ഷീണം,ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റ് ശരീര ഭാഗങ്ങളിലും മഞ്ഞനിറം ഉണ്ടാകും. മലിനമായ ജല സ്രോതസുകളിലൂടെയും ശുദ്ധമല്ലാത്ത വെള്ളം ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയുംരോഗം ബാധിച്ചവരുമായിഅടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് രോഗം പകരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടിവെള്ളസ്രോതസുകള്‍ മലിനം
വെള്ളപ്പൊക്കത്തിന് ശേഷം കുടിവെള്ളസ്രോതസുകള്‍ മലിനമായതാണ് പൊടുന്നനെ രോഗം വീണ്ടും പടരാൻ കാരണമെന്നാണ് വിലയിരുത്തല്‍. വെള്ളമിറങ്ങിയ ശേഷം വൃത്തിയാക്കല്‍ ഫലപ്രദമായില്ലെന്ന വിലയിരുത്തലുമുണ്ട്.
രോഗപ്പകർച്ച തടയാൻ കരുതലാണ് പ്രധാനം. രോഗമുള്ളവർ ഭക്ഷണം പാചകം ചെയ്യുകയോ വിളമ്ബുകയോ ചെയ്യരുത്കുഞ്ഞുങ്ങളെയും പ്രായമായവരെയും പരിചരിക്കരുത്. രോഗി ഉപയോഗിച്ച പാത്രങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ മറ്റുള്ളവർ ഉപയോഗിക്കരുത്. കൈകള്‍ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകണം. രോഗി പൊതുകുളങ്ങളോ നീന്തല്‍ കുളങ്ങളോ ഉപയോഗിക്കരുതെന്നും ആരോഗ്യവകുപ്പ് പറയുന്നു.
പ്രതിരോധ മാർഗങ്ങള്‍
വ്യക്തിശുചിത്വവും പരിസര ശുചിത്വവും
തിളപ്പിച്ചാറ്റിയ വെളളം മാത്രം കുടിക്കണം
ആഹാര സാധനങ്ങള്‍ അടച്ചുസൂക്ഷിക്കണംകിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യണം.വഴിയോര ശീതളപാനീയങ്ങള്‍ കഴിക്കരുത്
” പ്രതിരോധ പ്രവർത്തനങ്ങള്‍ തുടക്കത്തിലേ ആരംഭിച്ചാല്‍ രോഗബാധ തടയാനാകും. ആഘോഷങ്ങള്‍, വിനോദയാത്ര, ഉത്സവങ്ങള്‍ എന്നീ വേളകളില്‍ ഭക്ഷണ പാനീയ ശുചിത്വത്തില്‍ പ്രത്യേക ശ്രദ്ധ വേണം.