ജാതി പുംഗവന്മാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടാതെ രക്ഷയില്ല; വിവാദ പരാമർശവുമായി വെള്ളാപ്പള്ളി നടേശന്‍

ജാതി പുംഗവന്മാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടാതെ രക്ഷയില്ല; വിവാദ പരാമർശവുമായി വെള്ളാപ്പള്ളി നടേശന്‍

സ്വന്തം ലേഖകൻ

ആലപ്പുഴ:റിപ്പബ്ലിക് ദിന പരേഡിനായി കേരളം സമർപ്പിച്ച ഗുരുദേവന്റെ ഫ്ളോട്ട് നിരസിച്ച നടപടിയിൽ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

സർക്കാരുകൾ പുരോഗമനവാദം പറയുമ്പോഴും ചില ഉദ്യോഗസ്ഥ പ്രമാണികൾ ഇപ്പോഴും ജാതി ചിന്തയും അവർണ വിരോധവും മനസ്സിൽ സൂക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.യോഗനാദത്തിൽ എഴുതിയ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയ്ക്ക് പകരം ശങ്കരാചാര്യരുടെ പ്രതിമയാണ് നല്ലതെന്ന നിർദ്ദേശം ജൂറി അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ മുഖത്തേറ്റ അടിയായിപ്പോയി ഈ നിർദേശം.

ശ്രീനാരായണ ഗുരുവിനെയോ ശങ്കരചാര്യരെയോ കേരളത്തിന്റെ സാമൂഹിക ചരിത്രത്തെയോ കുറിച്ച് ബോധമില്ലാത്ത പുംഗവന്മാരാണ് ജൂറിയിലെന്ന്
വിചാരിച്ച് അവഗണിക്കാവുന്ന വിഷയമല്ലിതെന്നും വെള്ളാപ്പള്ളി പറയുന്നു.