മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച സംഭവം; വെള്ളാപ്പള്ളിയെ തള്ളി ഡിവൈഎഫ്‌ഐ; ‘പരാമര്‍ശങ്ങള്‍ ശ്രീ നാരായണ ധര്‍മ്മത്തിന് വിരുദ്ധം’

Spread the love

തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഡിവൈഎഫ്‌ഐ രംഗത്ത്.

video
play-sharp-fill

മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ തീവ്രവാദിയെന്ന് ആക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഇത്തരം പരാമർശങ്ങള്‍ നടത്തുന്നത് ശ്രീ നാരായണ ധർമത്തിന് വിരുദ്ധമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫും സെക്രട്ടറി വി എസ് സനോജും പറഞ്ഞു.

മത-ജാതി ഭിന്നതകള്‍ ഉണ്ടാക്കി നാടിനെ കീഴ്പ്പെടുത്താന്നുള്ള സംഘപരിവാർ – ജമാഅത്തെ ഇസ്ലാമി പരിശ്രമങ്ങള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും യോജിപ്പിച്ച്‌ ശക്തമായ പോരാട്ടവും ആശയ സമരവുമാണ് കാലം ആവശ്യപ്പെടുന്നത്. അത്തരം പരിശ്രമങ്ങളെ വിഫലമാക്കുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏത് തരം വർഗ്ഗീയ രാഷ്ട്രീയത്തെയും തുറന്നെതിർക്കേണ്ട കാലത്ത് രാഷ്ട്രീയ ഭിന്നതകള്‍ക്കും അഭിപ്രായ ഭിന്നതകള്‍ക്കുമുള്ള മറുപടി വർഗ്ഗീയ ചാപ്പകളല്ല എന്ന് സമൂഹം തിരിച്ചറിയേണ്ട കാലം കൂടിയാണിത്. വെള്ളാപ്പള്ളി നടേശൻ ഇത്തരം പ്രസ്ഥാവനകള്‍ തിരുത്തണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.