
സ്വന്തം ലേഖകൻ
ആലപ്പുഴ:
കെ.കെ മഹേശന്‍റെ മരണത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെത്തിരെ പുതുതായി രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ നിലനില്‍ക്കുമെന്ന് പൊലീസിന് നിയമോപദേശം.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, വെള്ളാപ്പള്ളിയുടെ മാനേജര്‍ കെ എല്‍ അശോകന്‍ എന്നിവരുടെ പേരുകള്‍ കുറിപ്പില്‍ എഴുതിയ ശേഷമായിരുന്നു മഹേശന്‍ ജീവനൊടുക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയ കേസില്‍ വെള്ളാപ്പള്ളി നടേശനെയും തുഷാര്‍ വെള്ളാപ്പള്ളിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.
നിയമപോരാട്ടത്തിനൊടുവില്‍ വെള്ളാപ്പള്ളി നടേശനെയും മറ്റുള്ളവരെയും പ്രതിയാക്കി കേസെടുക്കാനാണ് കോടതിയുടെ ഉത്തരവ്.
നിയമോപദേശം ലഭിക്കാത്തതിനാല്‍ കേസെടുത്ത് രണ്ട് മാസമായിട്ടും പരാതിക്കാരുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.
എന്നൽ മാരാരിക്കുളം പൊലീസ് കേസെടുത്തത് അസ്വാഭാവിക മരണത്തിന് മാത്രം.
കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒരേ കേസില്‍ 2 എഫ്.ഐ.ആര്‍ നിലനില്‍ക്കുമോ എന്നായിരുന്നു പൊലീസിന്‍റെ സംശയം.എഫ്.ഐ.ആര്‍ നിലനില്‍ക്കുമെന്നും അന്വേഷണം നടത്തുന്നതിന് തടസമില്ലെന്നും മറുപടി ലഭിച്ചു.
നിയമോപദേശം അനുകൂലമായ പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളിയെയും മറ്റുള്ളവരെയും മാരാരിക്കുളം പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.
അതേസമയം കേസന്വേഷണം കോടതി നിരീക്ഷണത്തില്‍ വേണമെന്നാവശ്യപ്പെട്ട് മഹേശന്‍റെ കുടുംബം ഹർജി നല്‍കിയിരുന്നു.