തെറ്റ് തിരുത്തി സുബാഷ് വാസു ; വെള്ളാപ്പള്ളി നടേശനും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ തെറ്റായിരുന്നു;രക്ഷകനായി എത്തിയ ഗോകുലം ഗോപാലന്‍ കാലനായി; വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ തന്നെ കൊണ്ട് തെറി പറയിച്ചു; വെള്ളാപ്പള്ളി നടേശനെ നേരില്‍ കാണാൻ സുബാഷ് വാസു

Spread the love

സ്വന്തം ലേഖിക
ആലപ്പുഴ: വെള്ളാപ്പള്ളി നടേശനും കുടുംബത്തിന് നേരെ ഉയർന്നു വന്ന ആരോപണങ്ങള്‍ തെറ്റായിരുന്നുവെന്നും എല്ലാത്തിനും പിന്നില്‍ ഗോകുലം ഗോപാലനാണെന്നും സുഭാഷ് വാസു പറഞ്ഞു.

video
play-sharp-fill

ഇനിയുള്ള കാലം വെള്ളാപ്പള്ളി നടേശനൊപ്പം ഒന്നിച്ചുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തല്‍ക്കാലം സംഘടനാ പ്രവര്‍ത്തനത്തിലേക്ക് ഇല്ലെന്ന് പറഞ്ഞ സുഭാഷ് വാസു കട്ടച്ചിറ എന്‍ജിനീയറിങ് കോളേജിന്റെ ഭരണം പിടിക്കലാണ് ആദ്യ ലക്ഷ്യം എന്നും വ്യക്തമാക്കി.

കട്ടച്ചിറ എന്‍ജിനീയറിങ് കോളേജിന്‍റെ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ ഏറ്റെടുക്കാം എന്ന് പറഞ്ഞു പ്രലോഭിപ്പിച്ച്‌ ഗോകുലം ഗോപാലന്‍ പറ്റിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ തന്നെ കൊണ്ട് തെറി പറയിച്ചു. രക്ഷകനായി എത്തിയ ഗോകുലം ഗോപാലന്‍ കാലനായി. പിന്നീട് എല്ലാം സ്വന്തം കൈപ്പിടിയില്‍ ആക്കി.

ഗോകുലം ഗോപാലന്റെ ചിട്ടി കമ്ബനിയിലെ മാനേജര്‍ അല്ല താന്‍. തന്നെ കോളേജ് ഭരണ സമിതിയില്‍ നിന്ന് പുറത്താക്കാന്‍ ഗോപാലന് അധികാരമില്ലെന്നും സുഭാഷ് വാസു പറഞ്ഞു.

ഒരു കുടുംബത്തില്‍ ഉണ്ടായ ചെറിയ തര്‍ക്കം മാത്രമാണ് വെള്ളാപ്പള്ളി നടേശനുമായി ഉണ്ടായിരുന്നത്. ഇപ്പോള്‍ എല്ലാം തീര്‍ന്നു. വൈകാതെ വെള്ളാപ്പള്ളി നടേശനെ നേരില്‍ കാണുമെന്നും സുഭാഷ് വാസു പറഞ്ഞു. തുഷാറുമായി പല തവണ കൂടിക്കാഴ്ച്ച നടത്തി.

വെള്ളാപ്പള്ളി നടേശനാണ് ശരിയെന്ന് പറഞ്ഞ സുഭാഷ് വാസു, തെറ്റ് തിരുത്തിയെന്നും കൂട്ടിച്ചേര്‍ത്തു.